ചെന്നൈ: തമിഴ്നാട്ടിൽ വരേണ്ടിയിരുന്ന പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. പദ്ധതിയ്ക്കെതിരെ പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പദ്ധതി യാഥാർഥ്യമാകുകയാണെങ്കിൽ ചെന്നൈയിൽ നിന്നും 70 കിലോമീറ്റർ അകലെയുള്ള പന്തൂരിൽ ബഹുവിള കാർഷിക ഭൂമിയും പരിസ്ഥിതിയും നശിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കർഷകരുടെ പ്രതിഷേധം.
ഇതേത്തുടർന്നാണ് കർഷകരുടെ ആവശ്യം പരിഗണിച്ച് തമിഴ്നാട് സർക്കാർ കർഷകർക്കൊപ്പമാണെന്ന് ചൂണ്ടിക്കാട്ടി പദ്ധതി ഉപേക്ഷിച്ചത്. ‘പരന്തൂർ വിമാനത്താവള പദ്ധതി ഞങ്ങൾ ഉപേക്ഷിക്കുകയാണ്, പദ്ധതിയ്ക്കെതിരെ സമരം ചെയ്യുന്ന ജനങ്ങൾക്കൊപ്പം ഞാൻ ഉറച്ചുനിൽക്കുന്നു’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Leave a Comment
Your comment will be visible after admin approval.