കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഫുജൈറയിലേക്കുള്ള വിമാന സര്‍വീസ് അവസാന നിമിഷം റദ്ദാക്കി സ്പൈസ് ജെറ്റ്. ഇന്നലെ രാത്രി 11:45ന് കൊച്ചിയില്‍ നിന്ന് ഫുജൈറയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സര്‍വീസാണ് കമ്പനി റദ്ദാക്കിയത്. ആദ്യം വിമാനം വൈകുമെന്ന് മാത്രം അറിയിച്ച കമ്പനി ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിക്കുന്നത്.
സര്‍വീസ് റദ്ദാക്കിയതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് മറ്റ് വിമാനങ്ങളിലേക്ക് ടിക്കറ്റ് മാറ്റി നല്‍കുമെന്നും യാത്ര റദ്ദാക്കിയവര്‍ക്ക് ടിക്കറ്റ് തുക തിരികെ നല്‍കുമെന്നും കമ്പനി ഉറപ്പുനല്‍കി.
ആഗസ്റ്റ് 1 മുതല്‍ ഒരു മാസത്തോളമായി സ്പൈസ് ജെറ്റ് നിരന്തരമായി വിമാനങ്ങള്‍ വൈകിപ്പിക്കുകയും റദ്ദാക്കുകയും ചെയ്യുകയാണ്. കാലാവസ്ഥയും സാങ്കേതിക തകരാറുമാണ് സര്‍വീസ് മുടങ്ങാന്‍ കാരണമെന്നാണ് സ്‌പൈസ് ജെറ്റ് പറയുന്നത്. എന്നാല്‍ ഈ വാദം കൊച്ചി വിമാനത്താവളം അധികൃതര്‍ തള്ളി. മറ്റു വിമാനക്കമ്പനികള്‍ക്ക് ഇത്തരം പ്രശ്‌നങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയ സിയാല്‍, സര്‍വീസുകള്‍ കൃത്യമായി നടത്താത്ത പക്ഷം സ്പൈസ് ജെറ്റിന്റെ സ്ലോട്ടുകള്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി നോട്ടീസ് അയച്ചിട്ടുണ്ട്. കൂടാതെ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും കമ്പനിക്കെതിരെ പിഴയടക്കമുള്ള നടപടികള്‍് സ്വീകരിക്കാന്‍ ആലോചിക്കുന്നുണ്ട്.
Leave a Comment
Your comment will be visible after admin approval.