തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. എവിടെയാണ് അനീതിയുണ്ടായത് അവിടെയെല്ലാം അദ്ദേഹമെത്തി. കേരളമുള്ള കാലം വരെ അദ്ദേഹത്തിൻ്റെ സമരങ്ങൾ ഓർത്തുവെക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സർക്കാർ പട്ടിക ജാതി ഫണ്ട് വെട്ടിക്കുറച്ചപ്പോൾ പ്രതിഷേധിവരാണ് ഞങ്ങൾ. അധികാരത്തിലെത്തിയപ്പോൾ ഒരു രൂപ ബാക്കിയില്ലാതെ ഇ ഗ്രാൻ്റ് മുഴുവൻ നൽകി. ദലിത് ക്രൈസ്തവർക്ക് സംവരണം ഏർപ്പെടുത്തുന്ന വിഷയത്തിൽ പഠനം നടത്തുമെന്നും അവരെ സർക്കാർ ചേർത്തുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിഎസ്ഡിഎസിന് കോളജ് ഉമ്മൻ ചാണ്ടിയുടെ കാലത്ത് പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനം ഈ സർക്കാർ പൂർത്തിയാക്കുമെന്നും ഉമ്മൻ ചാണ്ടിയോടുള്ള പ്രതിബദ്ധത ഈ സർക്കാരിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Comment
Your comment will be visible after admin approval.