സിപിഐ- സിപിഎം തർക്കം തുടരട്ടെയെന്നും യുഡിഎഫിന് ഇപ്പോൾ തന്നെ ആവശ്യത്തിന് എംഎൽഎമാർ ഉണ്ടെന്നും കെ മുരളീധരൻ

Global Indian Writer · August 30, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: ചെങ്കൊടിയുടെ ഒരു കഷണം കിട്ടാൻ യുഡിഎഫ് കാത്തിരിക്കുന്നുവെന്ന മുതിർന്ന സിപിഎം നേതാവ് എ.കെ ബാലന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. സിപിഐ- സിപിഎം തർക്കം തുടരട്ടെയെന്നും യുഡിഎഫിന് ഇപ്പോൾ തന്നെ ആവശ്യത്തിന് എംഎൽഎമാർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാലൻ പറഞ്ഞതിനെ ആര് വിലവെക്കുന്നുവെന്നും മന്ത്രി പരിഹസിച്ചു.

”ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ലല്ലോ. ഇപ്പോൾ തന്നെ 102 എംഎൽഎമാർ ഇല്ലേ? പിന്നെന്തിനാ വേറെ അകിടിന്റെ പിന്നാലെ പോകുന്നത്? ഞങ്ങൾക്ക് ആവശ്യത്തിനുള്ള നമ്പർ ധാരാളമുണ്ട്. അഞ്ചു വർഷത്തേക്ക് ഞങ്ങൾക്ക് ഒരു ഭയവുമില്ല. സുഖമായിട്ട് ഞങ്ങളുടെ ഗവൺമെന്റ് മുന്നോട്ടു പോകും. ഈ പോക്കാണ് പോകുന്നതെങ്കിൽ അടുത്ത തവണ ഇടതുപക്ഷം ഉണ്ടാകുമോ എന്ന് അവർ നോക്കിയാൽ മതി” അദ്ദേഹം പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.