തിരുവനന്തപുരം: എൽഡിഎഫ് സമരത്തിന് നേരെ പ്രയോഗിച്ച ജലപീരങ്കിയിൽ മാലിന്യം കലർന്ന വെള്ളമാണ് ഉപയോഗിച്ചതെന്ന പ്രതിപക്ഷ ആരോപണം തള്ളി പരിശോധനാ റിപ്പോർട്ട്. പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധനയിലാണ് ജലപീരങ്കിയിലെ വെള്ളത്തിൽ അണുബാധയില്ലെന്ന് വ്യക്തമായത്. വെള്ളത്തിൽ നേരിയ തോതിൽ ഇരുമ്പിന്റെ അംശം മാത്രമാണുള്ളത്. കെ. രാജൻ ആദ്യം ഉന്നയിച്ച ഈ ആരോപണം പിന്നീട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിലും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവന്നിരിക്കുന്നത്.
Leave a Comment
Your comment will be visible after admin approval.