അമേരിക്ക ഇറാൻ യുദ്ധം :വ്യോമയാന മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന്​ ആശങ്ക

Global Indian Writer · September 2, 2026 · 1 min read · 0 Comments · 0 Shares

ദുബൈ/വാഷിങ്​ടൺ: അമേരിക്കയും ഇറാനും തമ്മിലെ സംഘർഷം വീണ്ടും രൂക്ഷമായതോടെ വ്യോമയാന മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന്​ ആശങ്ക. അമേരിക്കൻ ആക്രമണത്തിന്​ മറുപടിയായി ഗൾഫ്​ രാജ്യങ്ങളെ അടക്കം ഇറാൻ ആക്രമിച്ചതോടെയാണ്​ വ്യോമയാന മേഖലയെയും വിമാന സർവിസുകളെയും ബാധിക്കുമെന്ന ആശങ്ക ഉയർന്നിരിക്കുന്നത്​. ഗൾഫിലേക്കുള്ള വിമാന സർവിസുകൾ വൈകാനും റദ്ദാക്കാനും സാധ്യതയുണ്ടെന്ന്​ വിവിധ ഏജൻസികളും വിമാന കമ്പനികളും മുന്നറിയിപ്പ്​ നൽകുന്നുണ്ട്​. വേനൽക്കാലം കഴിഞ്ഞ്​ പ്രവാസികൾ അടക്കം ലക്ഷക്കണക്കിന്​ യാത്രക്കാർ ഗൾഫിലേക്ക്​ മടങ്ങിവരുന്ന സമയത്താണ്​ സംഘർഷം വീണ്ടും രൂക്ഷമായിരിക്കുന്നത്​.

ഗൾഫിലേക്കുള്ള വ്യോമയാന സുരക്ഷാ മുന്നറിയിപ്പ്​ യൂറോപ്യൻ ഏജൻസി നീട്ടിയിട്ടുണ്ട്​. ഗൾഫ്​ മേഖലയിലേക്കുള്ള കോൺഫ്ലിക്​ട്​ സോൺ ഇൻഫർമേഷൻ ബുള്ളറ്റിൻ (സി.ഇസഡ്​.ഐ.ബി) മുന്നറിയിപ്പാണ്​ യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി ഒരു മാസം കൂടി നീട്ടിയത്​. വേനലവധിക്ക് ശേഷം താമസക്കാരും സന്ദർശകരും തിരിച്ചെത്തുന്നതോടെ ദുബൈ അടക്കം വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ കൂടിയാണ്​ സംഘർഷം വിമാന സർവിസുകളെ ബാധിക്കു​മെന്ന ഭീഷണിയുള്ളത്​.

Share this story

Leave a Comment

Your comment will be visible after admin approval.