കൊച്ചി: ഫോബ്സ് ഇന്ത്യയുടെ ഈ വർഷത്തെ അതിസമ്പന്ന പട്ടികയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 8,630 കോടി ഡോളറിന്റെ (8.31 ലക്ഷം കോടി രൂപ) ആസ്തിയുമായി രണ്ടാം സ്ഥാനത്താണ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരിവില ഇടിഞ്ഞതാണ് അദ്ദേഹത്തിന് ഒന്നാം സ്ഥാനം നഷ്ടപ്പെടാൻ കാരണമായത്.
ഒ.പി. ജിൻഡാൽ ഗ്രൂപ്പിന്റെ സാവിത്രി ജിൻഡാലാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. 3,980 കോടി ഡോളറാണ് (3.83 ലക്ഷം കോടി രൂപ) അവരുടെ ആസ്തി.
ഇന്ത്യക്കാരായ ഏറ്റവും വലിയ 100 അതിസമ്പന്നരാണ് പട്ടികയിലുള്ളത്. ഇവരുടെ മൊത്തം ആസ്തി ഒരു ലക്ഷം കോടി ഡോളറാണ്.
മലയാളികളിൽ മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പിന്റെ നാല് പ്രമോട്ടർമാർ അടങ്ങുന്ന കുടുംബമാണ് ഒന്നാം സ്ഥാനത്ത്. 920 കോടി ഡോളറാണ് അവരുടെ ആസ്തി. അതായത്, 88,614 കോടി രൂപ. വ്യക്തിഗതമായി നോക്കിയാൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് മലയാളികളിൽ ഒന്നാം സ്ഥാനത്ത്. 575 കോടി ഡോളറാണ് (55,384 കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി.
Leave a Comment
Your comment will be visible after admin approval.