തലസ്ഥാനം വിറപ്പിച്ച് രാഹുൽ ഗാന്ധിയും സംഘവും

Global Indian Writer · October 6, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണമായ നടപടിക്കെതിരെ ‘വോട്ട് ചോരി’ ആരോപണമുയർത്തി ഇന്ത്യാ സഖ്യത്തിലെ എംപിമാർ തെരെഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പാർലമെന്റ് സമുച്ചയത്തിൽ നിന്നാണ് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നീങ്ങിയ എംപിമാരെ ആകാശവാണി ഭവന് സമീപം സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. തെരെഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നിന്ന് ഏകദേശം 300 മീറ്റർ അകലെയാണ് മാർച്ച് തടഞ്ഞത്.

Share this story

Leave a Comment

Your comment will be visible after admin approval.