ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആകാശവാണി ഭവന് സമീപം മാർച്ച് തടഞ്ഞതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കെ.സി. വേണുഗോപാൽ എംപിയെയും കസ്റ്റഡിയിലെടുത്തു.
രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രത്യേകം വാഹനത്തിൽ കസ്റ്റഡിയിലെടുത്തപ്പോൾ മറ്റ് എംപിമാരെയും പ്രവർത്തകരെയും ബസുകളിലാണ് പൊലീസ് കൊണ്ടുപോയത്. പ്രതിഷേധ മാർച്ച് ആകാശവാണി ഭവന് സമീപം പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് തടയുകയായിരുന്നു.
Leave a Comment
Your comment will be visible after admin approval.