Monday, May 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; ക്ഷണം സ്വീകരിച്ച് സോണിയ ഗാന്ധി

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; ക്ഷണം സ്വീകരിച്ച് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സോണിയാ ഗാന്ധി നേരിട്ടോ അവരുടെ പ്രതിനിധിയോ ചടങ്ങളില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് പറഞ്ഞു.

‘ ഇക്കാര്യത്തില്‍ എന്താണ് എതിര്‍പ്പ്? സോണിയ ജിയില്‍ നിന്നും വളരെ പോസിറ്റീവായ പ്രതികരണമാണ് ഉണ്ടായത്. ഒന്നുകില്‍ സോണിയയോ അല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘമോ പോകും.’ എന്നായിരുന്നു ദിഗ്‌വിജയ് സിംഗിന്റെ പ്രതികരണം. രാമ ജന്മഭൂമി ട്രസ്റ്റ് ഏതെങ്കിലും പാര്‍ട്ടിയുടേതല്ല, കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചതാണെന്നും ദിഗ്‌വിജയസിംഗ് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്. ട്രസ്റ്റുമായി ബന്ധപ്പെട്ട പ്രതിനിധി സംഘം നേരിട്ടാണ് ക്ഷണക്കത്തുകള്‍ നല്‍കിയത്. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അധ്യക്ഷന്മാര്‍ എന്നിവര്‍ക്കും ക്ഷണമുണ്ടെന്നാണ് വിവരം. വിപുലമായ ഒരുക്കങ്ങളാണ് ചടങ്ങിനായി അയോധ്യയില്‍ ഒരുങ്ങുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments