Sunday, July 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമധ്യപ്രദേശിൽ വിനോദയാത്ര പോയ മലയാളി വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 17 ഓളം പേർക്ക് പരിക്ക്

മധ്യപ്രദേശിൽ വിനോദയാത്ര പോയ മലയാളി വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 17 ഓളം പേർക്ക് പരിക്ക്

മധ്യപ്രദേശിൽ വിനോദയാത്രയ്ക്ക് പോയ മലയാളി വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 17 ഓളം പേർക്ക് പരിക്കേറ്റു. ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. തൃശ്ശൂർ ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികൾ ആണ് മധ്യപ്രദേശിലേക്ക് വിനോദയാത്ര പോയത്.

കഴിഞ്ഞ പതിനാലിനാണ് ഇവർ ഇരിങ്ങാലക്കുടയിൽ നിന്നും വിനോദയാത്ര പോയത്. ജിയോളജി ബിരുദ, ബിരുദാനന്തര വിദ്യാർഥികളാണ് മധ്യപ്രദേശിൽ വെച്ച് അപകടത്തിൽപ്പെട്ടത്. ഏഴ് അധ്യാപകരും സംഘത്തിലുണ്ട്.

രണ്ട് ബസിലാണ് വിദ്യാർത്ഥികളും അധ്യാപകരും സഞ്ചരിച്ചിരുന്നത്. ഇതിൽ ആദ്യം വന്ന ബസാണ് കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. അടുത്തുള്ള ആശുപത്രിയിൽ പരുക്കേറ്റവരെ പ്രവേശിപ്പിച്ചുവെന്നും അതിൽ രണ്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും പ്രദേശവാസി പറയുന്നു. ​ഗുരുതരമായി പരുക്കേറ്റവരെ ജബൽപൂർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments