Friday, April 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎയർ ഇന്ത്യയുടെ നിരവധി സർവീസുകൾ ഇന്ന് മുതൽ നിർത്തലാക്കും

എയർ ഇന്ത്യയുടെ നിരവധി സർവീസുകൾ ഇന്ന് മുതൽ നിർത്തലാക്കും

എയർ ഇന്ത്യയുടെ കോഴിക്കോട് ഷാർജ, ദുബൈ സർവീസുകൾ ഉൾപ്പെടെ നിരവധി സർവീസുകൾ ഇന്ന് മുതൽ നിർത്തലാക്കും. വിമാനകമ്പനികൾ വേനൽകാല ഷെഡ്യൂളിലേക്ക് മാറുന്നതിനാൽ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ യാത്രാസമയത്തിൽ വന്ന മാറ്റങ്ങൾ പരിശോധിക്കണമെന്ന് വിമാനകമ്പനികൾ നിർദേശം നൽകി.

എയർ ഇന്ത്യയുടെ കോഴിക്കോട്, ഷാർജ, ദുബൈ സർവീസുകളും ഇന്നു മുതലുണ്ടാവില്ല. ഉച്ചക്ക് 1.10 ന് ദുബൈയിൽ നിന്നുള്ള സർവീസും രാത്രി 11.45 ന് ഷാർജയിൽ നിന്നുള്ള സർവീസും അവസാനിപ്പിക്കും. പുതിയ ഷെഡ്യൂളിൽ നിരവധി സർവീസുകൾ എയർ ഇന്ത്യ നിർത്തലാക്കിയിട്ടുണ്ട്. ദുബൈയിൽനിന്ന് മുംബൈ, ഡൽഹി, ഗോവ, ഇൻഡോർ എന്നീ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്‌സ്പ്രസിന്റെയും ഏതാനും സർവീസുകളും നിർത്തലാക്കിയവയിൽ ഉൾപ്പെടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments