Monday, May 6, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജമ്മു കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് മൂന്ന് മരണം

ജമ്മു കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് മൂന്ന് മരണം

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് മൂന്ന് പേർ മരിച്ചു. വെടിവെപ്പിൽ 10 പേർക്ക് പരിക്കേറ്റു. രജൗരി ജില്ലയിലെ ധാംഗ്രി മേഖലയിൽ ആണ് സംഭവം. വൈകീട്ടാണ് ആക്രമണം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരർ പ്രദേശവാസികളടക്കമുള്ളവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇവരെ രജൗരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അതേസമയം ശ്രീന​ഗറിൽ സൈനികർ സഞ്ചരിച്ച വാഹ​നത്തിന് നേരെ ​ഗ്രനേഡ് ആക്രമണമുണ്ടായി. എം കെ ചൗക്ക് മേഖലയിൽ ആണ് സംഭവം നടന്നത്. സിആർപിഎഫ് വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. പ്രദേശം ഇപ്പോൾ സൈന്യം വളഞ്ഞിട്ടുണ്ട്. ഇരു പ്രദേശങ്ങളിലും ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments