Wednesday, September 11, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsKerala Budget 2023 : കെ ഫോണിന് 100കോടി,സ്റ്റാർട്ട് ആപ്പ് മിഷന്  90.5 കോടി രൂപ ....

Kerala Budget 2023 : കെ ഫോണിന് 100കോടി,സ്റ്റാർട്ട് ആപ്പ് മിഷന്  90.5 കോടി രൂപ . പൊതുജന ആരോഗ്യ മേഖലയ്ക്ക് 2828.33 കോടി വകയിരുത്തി

തിരുവനന്തപുരം : കെ ഫോണിന് 100 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തി.  സ്റ്റാർട്ട് ആപ്പ് മിഷന്  90.5 കോടി രൂപ പ്രഖ്യാപിച്ചു. ടെക്നോ പാർക്കിന് 26 കോടി രൂപയും ഇൻഫോപാർക്കിന് 35 കോടി രൂപയും മാറ്റിവച്ചു. ആകെ 120.5കോടി രൂപയാണ് ഈ മേഖലക്കായി വകയിരുത്തിയിട്ടുള്ളത്.

പൊതുജന ആരോഗ്യ മേഖലയ്ക്ക് 2828.33 കോടി വകയിരുത്തി സംസ്ഥാന ബജറ്റ്. മുൻ വർഷത്തേക്കാൾ കോടി 196.6 കോടി രൂപ അധികം ആണിത്. കൊവിഡ് ആരോഗ്യ പ്രശ്നം കൈകാര്യം ചെയ്യാൻ 5 കോടി വകയിരുത്തി. ഹെൽത്ത് ഹബ്ബായി സംസ്ഥാനത്തെ മാറ്റും. ഇതിനായി കെയർ പോളിസി നടപ്പാക്കും. ഇതിനായി 30കോടി രൂപ വകയിരുത്തി. 

എല്ലാ ജില്ലാ ആശുപത്രികളിലും ക്യാൻസർ ചികിത്സ കേന്ദ്രങ്ങൾ ഉറപ്പാക്കും. പകർച്ച വ്യാധി പ്രതിരോധത്തിന് 11 കോടി വകയിരുത്തി. 

പേവിഷ ബാധക്കെതിരെ തദ്ദേശീയ വാക്സിൻ വികസിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്കമാക്കി. സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന‍റെ അടക്കം സഹായത്തോടെയാണ് തദ്ദേശീയ വാക്സീൻ വികസിപ്പിക്കുക. ഇതിനായി 5കോടി രൂപ വകയിരുത്തി. 

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്കായി  574.5 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 74.5കോടി രൂപ കൂടുതൽ ആണ്. ഇ ഹെൽത് പദ്ധതിക്കായി 30കോടി രൂപ വകയിരുത്തി.

ലൈഫ് മിഷൻ പദ്ധതിക്കായി ബജറ്റിൽ 1436.26 കോടി രൂപ പ്രഖ്യാപിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ ഇതുവരെ 322922 വീടുകൾ പൂർത്തിയാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടി രൂപ വകയിരുത്തി സംസ്ഥാന ബജറ്റ്. വരുന്ന സാമ്പത്തിക വർഷം 10 കോടി തൊഴിൽ ദിനം ഉറപ്പാക്കും. 260 കോടി രൂപ കുടുംബശ്രീക്കും വകയിരുത്തി. തദ്ദേശ പദ്ദതി വിഹിതം ഉയർത്തി 8828 കോടി ആക്കി ഉയർത്തി.

സംസ്ഥാനത്ത് ഉടനീളം എയർ സ്ട്രിപ്പ് സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പിപിപി മോഡൽ കമ്പനി ഇതിനായി രൂപീകരിക്കും. 50 കോടി രൂപ വകയിരുത്തി. എയർ സ്ട്രിപ്പുകൾ നടപ്പാക്കാനുള്ള കമ്പനിക്കായി  20 കോടി രൂപയും വകയിരുത്തി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments