Saturday, May 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾ: ലോക പ്രവാസി സംഗമം ഇന്ന്

ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾ: ലോക പ്രവാസി സംഗമം ഇന്ന്

പത്തനംതിട്ട: ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ലോക പ്രവാസി സംഗമം ഇന്ന് വൈകിട്ട് ഏഴിന് നടക്കും. സംഗമം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ്ജ് മുഖ്യാതിഥിയായി പങ്കെടുക്കും. ചാണ്ടി ഉമ്മൻ എം എൽ എ മുഖ്യ സന്ദേശം നൽകും. ചടങ്ങിൽ പ്രവാസി കൂട്ടായ്മ ചെയർമാൻ മാത്യൂസ് പി ജേക്കബ് അധ്യക്ഷത വഹിക്കും.

സമരിറ്റൻ പ്രോജക്ടിൽ നിന്നും പണികഴിപ്പിച്ച ആദ്യ ഭവനത്തിൻ്റെ താക്കോൽ ഇടവക വികാരി ഫാ ഷിജു ജോൺ, അസി.വികാരി ഫാദർ ജോം മാത്യു എന്നിവർ ചേർന്ന് ഏറ്റുവാങ്ങും. തുമ്പമൺ ഭദ്രാസന സെക്രട്ടറി ഫാദർ ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ പ്രവാസി കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്യും. ഫാദർ കുര്യൻ വർഗ്ഗീസ് കോർ എപ്പിസ്കോപ്പ, ഡോ ജോർജ്ജ് വർഗ്ഗീസ് കൊപ്പാറ, അഡ്വ അനിൽ പി വർഗ്ഗീസ്, കെ.എസ് തങ്കച്ചൻ കോട്ടപ്പുറത്ത്, പി ഡി ബേബിക്കുട്ടി, മനോജ് ചന്ദനപ്പള്ളി, ഗീവർഗീസ് ഫിലിപ്പ്, എതിൻ സാം ഏബ്രഹാം, എന്നിവർ പ്രസംഗിക്കും. തുടർന്ന് വോയ്സ് ഓഫ് കൊച്ചിൻ്റെ’ മെഗാ മ്യൂസിക്കൽ ഷോ ” അരങ്ങേറും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments