Sunday, July 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകറുപ്പിന് വിലക്ക്! മുഖ്യമന്ത്രിയുടെ മീഞ്ചന്ത കോളേജിലെ പരിപാടിയില്‍ കറുത്ത വസ്ത്രം പാടില്ലെന്ന് നിര്‍ദ്ദേശം

കറുപ്പിന് വിലക്ക്! മുഖ്യമന്ത്രിയുടെ മീഞ്ചന്ത കോളേജിലെ പരിപാടിയില്‍ കറുത്ത വസ്ത്രം പാടില്ലെന്ന് നിര്‍ദ്ദേശം

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന കോഴിക്കോട് മീഞ്ചന്ത ആർട്ട്‌സ് കോളേജിലെ പരിപാടിയിൽ കറുത്ത വസ്ത്രം ഒഴിവാക്കാൻ കോളേജ് അധികൃതരുടെ നിർദ്ദേശം. കറുത്ത വസ്ത്രവും മാസ്കും ധരിച്ചു കൊണ്ട് പരിപാടിക്ക് എത്തരുതെന്നാണ് കോളേജ് പ്രിൻസിപ്പൾ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയത്.

കോളേജ് പ്രിൻസിപ്പലാണ് വാക്കാൽ നിർദ്ദേശം നൽകിയിട്ടുള്ളതെന്ന് വിദ്യാർത്ഥികൾ പറയുന്നത്. തിരിച്ചറിയൽ കാർഡ് ഉള്ളവരെ മാത്രമേ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കായി കോളേജിനുള്ളിലേക്ക് കടത്തി വിടുന്നുള്ളൂ. എന്നാൽ കറുത്ത വസ്ത്രവുമായി ബന്ധപ്പെട്ട് സമാനമായൊരു നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് ഉന്നത പൊലീസ് വ്യത്യസ്‌തങ്ങൾ പ്രതികരിക്കുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments