Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ബ്രഹ്മപുരത്തെ മാലിന്യത്തെക്കാൾ ഹീനമാണ് ഇടത് സാംസ്‌കാരിക ബോധം'; 'കക്കുകളിയിൽ' സർക്കാരിനെതിരെ തൃശൂർ അതിരൂപത

‘ബ്രഹ്മപുരത്തെ മാലിന്യത്തെക്കാൾ ഹീനമാണ് ഇടത് സാംസ്‌കാരിക ബോധം’; ‘കക്കുകളിയിൽ’ സർക്കാരിനെതിരെ തൃശൂർ അതിരൂപത

തൃശൂർ : കക്കുകളി നാടകത്തെയും ഇടത് സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് തൃശൂർ അതിരൂപത സർക്കുലർ. കക്കുകളി നാടകത്തെ ഉന്നതമായ കലാ സൃഷ്ടിയെന്ന് സാംസ്‌കാരിക വകുപ്പ് തന്നെ വരുത്തി തീർക്കാൻ ശ്രമിക്കുന്നതായി ഇടവകകളിൽ വായിച്ച സർക്കുലറിൽ തൃശൂർ രൂപത കുറ്റപ്പെടുത്തി. ‘ബ്രഹ്മപുരത്തെ മാലിന്യത്തെക്കാൾ ഹീനമാണ് ഇടതു സാംസ്‌കാരിക ബോധം. ഇടതു സംഘടനകൾ മുന്നോട്ട് വയ്ക്കുന്ന സ്ഥാനാർത്ഥികളെ ജയിപ്പിക്കണോ എന്ന് ആലോചിക്കണം. നാടകം ക്രൈസ്തവ വിശ്വാസത്തിനെയും പുരോഹിതരെയും അപഹസിക്കുന്നതാണ്. കക്കുകളി നിരോധിക്കണമെന്ന ആവശ്യവും തൃശൂർ അതിരൂപത മുന്നോട്ട് വെച്ചു. 

കക്കുകളി നാടകത്തിനെതിരെ കെസിബിസിയും രം​ഗത്തെത്തിയിട്ടുണ്ട്. നാടകം സാംസ്‌കാരിക കേരളത്തിന്‌ അപമാനമാണെന്നും  ചരിത്രത്തെ അപനിർമ്മിക്കുന്ന സൃഷ്ടികളെ മഹത്വവത്കരിക്കുന്നത് അംഗീകരിക്കാനാകില്ല എന്നും വാർത്തകുറിപ്പിൽ കെസിബിസി വ്യക്തമാക്കി. എത്രയും വേഗം നാടകത്തിന്റെ പ്രദർശനം നിരോധിക്കാൻ സർക്കാർ ഇടപെടൽ വേണം. സന്യാസ സമൂഹത്തിന്റെ ആത്മാഭിമാനത്തിന് വില പറയുന്ന നാടകം സംസ്ഥാന സർക്കാരിന്റെ അന്താരാഷ്ട്ര നാടക വേദിയിൽ അവസരം നൽകിയത് അപലപനീയമാണ്. അതുപോലെ കമ്മ്യുണിസ്റ്റ് സംഘടനകൾ നാടകത്തിനു നൽകുന്ന പ്രചാരണം അപലപിക്കപ്പെടേണ്ടതാണെന്നും കെസിബിസി അഭിപ്രായപ്പെട്ടു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments