Wednesday, October 9, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപിണറായി സ‍ർക്കാരിന് അഭിനന്ദനം, നവകേരളം, ലൈഫ് പദ്ധതികളെ പുകഴ്ത്തി ​ഗവർണർ; ആശംസ മലയാളത്തിൽ

പിണറായി സ‍ർക്കാരിന് അഭിനന്ദനം, നവകേരളം, ലൈഫ് പദ്ധതികളെ പുകഴ്ത്തി ​ഗവർണർ; ആശംസ മലയാളത്തിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം. തിരുവനന്തപുരത്ത് ​ഗവ‍ർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. മലയാളത്തിൽ പ്രസം​ഗിച്ചായിരുന്നു ​ഗവർണറുടെ തുടക്കം . ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് റിപ്പബ്ലിക് ദിനാശംസകൾ നേ‍ർന്നതും മലയാളത്തിൽ ആയിരുന്നു.

പിണറായി വിജയൻ സ‍ർക്കാരിനെ പ്രശംസിച്ചായിരുന്നു ​ഗവർണറുടെ പ്രസം​ഗം. സാമൂഹിക സുരക്ഷയിൽ കേരളം മികച്ച മാതൃകയായി. ലോകത്തിന് തന്നെ പ്രചോദനമായി . സംസ്ഥാന സർക്കാരിന്റെ നവകേരളം അടിസ്ഥാന സൗകര്യമേഖലയുടെ ഉന്നമനത്തിന് ഊന്നൽ നൽകുന്നു.വ്യവസായ വളർച്ചയിൽ രാജ്യത്തിന്റെ പുരോഗതിയിൽ നിന്ന് കേരളം പ്രചോദനമുൾക്കൊണ്ടു. കേരള സ്റ്റാർട്ടപ്പ് മിഷൻ മികച്ച നേട്ടം ഉണ്ടാക്കി.

ലൈഫ് പദ്ധതിയേയും ​ഗവർണർ പുകഴ്ത്തി. എല്ലാവർക്കും പാർപ്പിടം എന്ന രാജ്യത്തിൻ്റെ സ്വപ്നത്തിന് ലൈഫ് പദ്ധതി കരുത്ത് പകർന്നു. ആരോഗ്യമേഖലയിൽ കേരളം വലിയ നേട്ടങ്ങളുണ്ടാക്കി. ആർദ്രം മിഷൻ കേരളത്തിൻ്റെ ആരോഗ്യ മേഖലയെ പുനക്രമീകരിച്ചു. പ്രാഥമികാരോ​ഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളജ് ആശുപത്രി വരെ ഉള്ളിടങ്ങിൽ ഈ പുരോ​ഗതി വ്യക്തമാണ്. കേരളത്തിൻ്റെ കാർഷിക പദ്ധതികൾ ഭക്ഷ്യ സുരക്ഷയും കർഷകർക്ക് മികച്ച വരുമാനവും തൊഴിൽ സാധ്യതയും ഉറപ്പാക്കിയെന്നും ​ഗവർണർ പറഞ്ഞു .

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണം ഇന്ത്യയെ 5ാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റി. തീവ്രവാദത്തിനെതിരെ നടക്കുന്നത് സന്ധിയില്ലാത്ത നിലപാട് ആണ്. ആഗോള തലത്തിൽ തീവ്രവാദത്തിനും പകർച്ചവ്യാധികൾക്കും എതിരായ പോരാട്ടത്തിൽ ഇന്ത്യ നേതൃസ്ഥാനത്തെന്ന് ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments