Friday, December 6, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവയനാടിനായി ഐ.വൈ.സി.സി യുടെ കൈത്താങ്ങ് : ആദ്യ ഓട്ടോറിക്ഷ ടി സിദ്ദീഖ് എംഎൽഎ കൈമാറി

വയനാടിനായി ഐ.വൈ.സി.സി യുടെ കൈത്താങ്ങ് : ആദ്യ ഓട്ടോറിക്ഷ ടി സിദ്ദീഖ് എംഎൽഎ കൈമാറി

മനാമ / വയനാട് : ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി, സാന്ത്വന സ്പർശം പദ്ധതിയിൽ ഉൾപ്പെടുത്തി തുടക്കം കുറിച്ച വയനാട് ചാരിറ്റിയുടെ ഭാഗമായി നൽകുന്ന ആദ്യ ഓട്ടോറിക്ഷ കെ പി സി സി വർക്കിംങ് പ്രസിഡന്റ് ടി. സിദ്ദീഖ്
എം എൽ എ വിതരണ ഉത്ഘാടനം നിർവ്വഹിച്ചു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ ദുരിതം അതിജീവിച്ച വിഷ്ണു എന്ന യുവാവിനാണ് ആദ്യ ഓട്ടോറിക്ഷ നൽകിയത്.

കൽപ്പറ്റ എം എൽ എ ഓഫീസ് പരിസരത്ത് വച്ച് നടന്ന പരിപാടിയിൽ താക്കോൽദാനം നൽകി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു
ഡി സി സി പ്രസിഡൻ്റും മുൻ എം എൽ എ യുമായ എൻ.ഡി അപ്പച്ചൻ, കെ എസ് യു ജില്ലാ പ്രസിഡന്റ് അഡ്വ : ഗൗതം ഗോകുൽദാസ്,
മാധ്യമ പ്രവർത്തകൻ സുർജിത് അയ്യപ്പത്ത്, പടിഞ്ഞാറത്തറ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ ജെസ്‌വിൻ പടിഞ്ഞാറത്തറ, കോൺഗ്രസ്സ് നേതാവ് സാലി റാട്ടക്കൊല്ലി, ഐ.വൈ.സി.സി ബഹ്‌റൈൻ പ്രതിനിധികളായ മൂസ കരിമ്പിൽ, ജോൺസൻ ഫോർട്ട്‌ കൊച്ചി, നബീൽ അബ്ദുൽ റസാഖ്‌, ഡോക്ടർ ആൻസി ഷിബിൻ എന്നിവർ പങ്കെടുത്തു.

സാമൂഹിക നന്മക്ക് സമർപ്പിത യുവത്വമെന്ന സംഘടന ആപ്തവാക്യം മുറുകെ പിടിച്ചു മുന്നോട്ട് പോവാൻ ഐ.വൈ.സി.സി ബഹ്‌റൈൻ എന്നും പ്രതിജ്ഞബന്ധം ആണെന്ന് ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ആക്ടിങ് ട്രെഷറർ മുഹമ്മദ്‌ ജസീൽ, വയനാട് ചാരിറ്റി കൺവീനർ ഫാസിൽ വട്ടോളി, ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ചാരിറ്റി വിങ് കൺവീനർ സലീം അബൂത്വാലിബ്, എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments