Friday, July 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഭാരതരത്‌ന മദർ തെരേസ ഗോൾഡ് മെഡൽ അവാർഡ് അഡ്വ. അനിൽബോസിന്

ഭാരതരത്‌ന മദർ തെരേസ ഗോൾഡ് മെഡൽ അവാർഡ് അഡ്വ. അനിൽബോസിന്

ഭാരതരത്‌ന മദർ തെരേസ ഗോൾഡ് മെഡൽ അവാർഡ് അഡ്വ. അനിൽബോസിന്. ആരോഗ്യ, വിസവസായിക, ശാസ്ത്ര, സാമൂഹിക മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് 20 ഓളം വ്യക്തികൾക്കാണ് ഭാരത് രത്‌ന മദർ തെരേസ ഗോൾഡ് മെഡൽ അവാർഡ് നൽകുന്നത്. സർട്ടിഫിക്കറ്റും ട്രോഫിയും ഗോൾഡ് മെഡലും അടങ്ങുന്നതാണ് പുരസ്‌കാരം. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവർത്തനങ്ങൾക്കും ദേശീയ ഐക്യത്തിനു വേണ്ടി കന്യാകുമാരി മുതൽ കാശ്മീർ വരെ ഭാരത ജോഡോയാത്രയിൽ മുഴുവൻ സമയം പങ്കാളിയായതും പരിഗണിച്ചാണ് അനിൽ ബോസിന് അവാർഡ് നൽകിയത്.

ആലപ്പുഴ സ്വദേശിയായ അഡ്വ അനിൽ ബോസ് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ വക്താവും തൊഴിലാളി മേഖലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ അസംഘടിത തൊഴിലാളി കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറിയുമാണ്. കൂടാതെ സുപ്രീംകോടതി ബാർ അസോസിയേഷൻ അംഗവുമാണ്. ചെന്നെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ലോബൽ എക്കണോമിക് പ്രോഗ്രസ് ആൻഡ് റിസർച്ച് ഓർഗനൈസേഷനാണ് അവാർഡ് പ്രഖ്യാപിച്ചത്. എല്ലാ വർഷവും മേഖലയിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള വ്യക്തികൾക്ക് നൽകിവരുന്നതാണ് മദർ തെരേസയുടെ പേരിലുള്ള അവാർഡ്. ജസ്റ്റിസ് പത്മനാഭ കെദിലിയയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.

കേരളത്തിൽ നിന്നും ഈ അവാർഡ് ലഭിക്കുന്ന ആദ്യ വ്യക്തി കൂടിയാണ് അനിൽ ബോസ്. ഡിസംബർ 30ന് ബാംഗ്ലൂരിൽ വെച്ച് അവാർഡുകൾ വിശിഷ്ട അതിഥികളുടെ സാന്നിധ്യത്തിൽ വിതരണം ചെയ്യും. ‘ദേശീയ ഐക്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന മികച്ച സാമൂഹിക പ്രവർത്തകൻ എന്ന നിലയിലാണ് അവാർഡ്. ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾക്കും വ്യാവസായിക മേഖലയിലെ സംഭാവനകൾക്കും ശാസ്ത്ര മേഖലയിലെ പ്രവർത്തനങ്ങൾക്കും സാമൂഹിക പ്രവർത്തകർക്കുമായി വിവിധ തലങ്ങളിലെ പ്രഗൽഭ്യം കണക്കിലെടുത്ത് തെരഞ്ഞെടുക്കപ്പെടുന്ന 20 ഓളം വ്യക്തികൾക്കാണ് അവാർഡ് നൽകുന്നത്, വർഷവും നൽകി വരുന്നതാണ് സർട്ടിഫിക്കറ്റും ട്രോഫിയും ഗോൾഡ് മെഡലും അടങ്ങുന്നതാണ് പുരസ്‌കാരം’ ഗ്ലോബൽ എക്കണോമിക് പ്രോഗ്രസ് ആൻഡ് റിസർച്ച് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.ഐ എസ് ബാഷ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments