Saturday, December 14, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ പ്രതിഷേധങ്ങളിൽ പൊലീസിന് തിരിച്ചറിയാൻ പ്രയാസമുണ്ട്' എം വി ഗോവിന്ദന്‍

‘ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ പ്രതിഷേധങ്ങളിൽ പൊലീസിന് തിരിച്ചറിയാൻ പ്രയാസമുണ്ട്’ എം വി ഗോവിന്ദന്‍

എറണാകുളം:ജെൻ്റർ ന്യൂട്രാലിറ്റി പരാമർശത്തില്‍ ഇ പി ജയരാജന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ പ്രതിഷേധങ്ങളിൽ പൊലീസിന് തിരിച്ചറിയാൻ പ്രയാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെതിരായ  ബിൻ ലാദൻ പരാമർശത്തില്‍ എം വി ജയരാജനോട് കാര്യങ്ങൾ തിരക്കി.ഇത് വംശീയ പരാമർശമല്ല.പ്രസംഗത്തിനിടയിൽ പറഞ്ഞ് പോയതാണ്.എന്തായാലും പാർട്ടി ഇത്തരം പരാമർശങ്ങളെ പിന്തുണക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.സ്ത്രീകളുടെ ഉന്നമനത്തിനും ശക്തീകരണത്തിനുമായി സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കി വരുന്നു.പാർലമെന്‍റില്‍ ഭൂരിപക്ഷമുണ്ടായിട്ടും വനിത സംവരണ ബിൽ കേന്ദ്രം നടപ്പാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.സോഷ്യൽ മീഡിയയിൽ വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള സൈബർ ആക്രമണത്തില്‍ പാർട്ടിക്ക് ഒരു ബന്ധവുമില്ല.പാർട്ടി അല്ല ആക്രമിക്കുന്നത്.സൈബർ ആക്രമണങ്ങൾക്ക് പിന്തുണയില്ല.പാർട്ടി അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പരിശോധിക്കുംമുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധങ്ങള്‍ക്കെതിരെയായിരുന്നു ഇ പി ജയരാജന്‍റെ വിവാദ പരമാര്‍ശം.പെണ്‍കുട്ടികള്‍ പാന്‍റും ഷര്‍ട്ടും ധരിച്ച് ആണ്‍കുട്ടികളെപ്പോലെ സമരത്തിനിറങ്ങുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആക്ഷേപം.പുരുഷന്‍മാരെപ്പോലെ മുടി വെട്ടി കരിങ്കൊടിയും കൊണ്ട് എന്തിന് നടക്കുന്നുവെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇത് സിപിഎം ഉയര്‍ത്തിപ്പിടിക്കുന്ന ജന്‍ഡര്‍ ന്യൂട്രീലിറ്റിക്ക് എതിരെയാണെന്ന് വ്യപാക വിമര്‍ശനവും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി സെക്രട്ടറി തന്നെ ഇ പിയെ പിന്തുണച്ച്  രംഗത്ത് വന്നിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments