കൊച്ചി: ന്യൂഡല്‍ഹിയിലെ ഗോഥെ ഇന്‍സ്റ്റിറ്റ്യൂട്ട് /മാക്സ് മുള്ളര്‍ ഭവനും തലസ്ഥാനത്തെ ഗോഥെ-സെന്‍ട്രവും ജർമനിയിലേക്ക് തൊഴില്‍ നൈപുണ്യമുള്ളവരുടെ നിയമാനുസൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ സെഷന് സംഘടിപ്പിക്കുന്നു. ജർമനിയിലെ താമസവും ജോലിയും സംബന്ധിച്ച സെഷനുകള്‍ ജർമനിയുടെ വിദ്യാഭ്യാസ ഗവേഷണ മന്ത്രാലയത്തിനുകീഴിലെ പ്രൊ റെക്കഗ്നീഷനുമായി സഹകരിച്ചാണ് നടത്തുന്നത്.
കൊച്ചിയിലെ ഗോഥെ-സെന്‍ട്രത്തില്‍ മേയ് 16നും തിരുവനന്തപുരത്ത് 17നും വൈകീട്ട് 3.30 മുതലാണ് പരിപാടി.തിരുവനന്തപുരത്തും കൊച്ചിയിലുമായി 150 സീറ്റ് വീതമാണുള്ളത്. പ്രവേശനം സൗജന്യം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് പ്രവേശനം. താൽപര്യമുള്ളവര്ക്ക് [email protected] മെയില്‍ ഐ.ഡിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.