Friday, April 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബ്രിട്ടീഷ് നടൻ ജൂലിയൻ സാൻഡ്സിനെ പർവതനിരകളിൽ നിന്നും കാണാതായി

ബ്രിട്ടീഷ് നടൻ ജൂലിയൻ സാൻഡ്സിനെ പർവതനിരകളിൽ നിന്നും കാണാതായി

ലോസ് ആഞ്ജലീസ്: ബ്രിട്ടീഷ് നടൻ ജൂലിയൻ സാൻഡ്സിനെ (65) തെക്കൻ കാലിഫോർണിയയിലെ സാൻ ഗബ്രിയേൽ പർവതനിരകളിൽ കാണാതായി. കഴിഞ്ഞ വെള്ളിയാഴ്ച കാണാതായ രണ്ട് കാൽനടയാത്രക്കാരിൽ ഒരാൾ സാൻഡ്സ് ആണെന്ന് സാൻ ബെർണാർഡിനോ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെന്റ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.

ഗബ്രിയേൽ പർവതനിരകളിലെ ബാൾഡി ബൗൾ മേഖലയിൽ വച്ചാണ് സാൻഡ്സിനെ കാണാതായത്. സാഹസിക യാത്രക്കാരുടെ ഇഷ്ടപ്രദേശങ്ങളിലൊന്നാണ് ബാൾഡി ബൗൾ. ഹിമപാതത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ള പ്രദേശമാണിത്. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചുകൊണ്ടുള്ള തിരച്ചിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു.

ദ കില്ലിങ് ഫീൽഡ് (1984), എ റൂം വിത്ത് എ വ്യൂ (1985),നേക്കഡ് ലഞ്ച് (1991), വാർലോക്ക്’ (1989), സ്നേക്ക്ഹെഡ് (2003), കാറ്റ് സിറ്റി (2008), ക്രൂക്ക്ഡ് ഹൗസ് (2017), വാക്ക് ലൈക്ക് എ പാന്തർ (2018), ദ സർവൈവലിസ്റ്റ് (2021) തുടങ്ങിയ ചിത്രങ്ങളിലും ഒട്ടേറെ ടെലിവിഷൻ സീരീസുകളിലും സാൻഡ്സ് അഭിനയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments