Sunday, December 8, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews"മലങ്കരയുടെ സൂര്യതേജസ്സ്" ഡോക്യുമെന്ററി പ്രദർശനം നടത്തി

“മലങ്കരയുടെ സൂര്യതേജസ്സ്” ഡോക്യുമെന്ററി പ്രദർശനം നടത്തി

പി.പി. ചെറിയാൻ

ഡാളസ്: ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന യുഗപ്രഭാവനായ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ “മലങ്കരയുടെ സൂര്യതേജസ്സ്” എന്ന ഡോക്യുമെന്ററി പ്രദർശനം ഡോ. അലക്സാണ്ടർ മാർത്തോമ്മാ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടത്തി.

സമ്മേളനത്തിൽ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്താ (ഡോക്യുമെന്ററി കമ്മറ്റി ചെയർമാൻ) അദ്ധ്യക്ഷത വഹിച്ചു. ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ ഉദ്ഘാടനം നിർവഹിച്ചു.

ഡോ. ദിവ്യ.എസ്.അയ്യർ (ജില്ലാ കളക്ടർ, പത്തനംതിട്ട) ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. പ്രശസ്ത സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി, അഭിവന്ദ്യ തിരുമേനിമാർ, മറ്റു കലാ- സാംസ്കാരിക നേതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. റവ വിജു വർഗീസ് നന്ദി രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments