Sunday, May 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുട്ടില്‍ മരംമുറി കേസ് കോടതി ഇന്ന് പരിഗണിക്കും

മുട്ടില്‍ മരംമുറി കേസ് കോടതി ഇന്ന് പരിഗണിക്കും

വയനാട്: മുട്ടില്‍ മരംമുറി കേസ് സുൽത്താൻ ബത്തേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അഗസ്റ്റിന്‍ സഹോദരങ്ങൾ ഉള്‍പ്പെടെ എട്ട് പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചു. അതിനിടെ, മുട്ടില്‍ മരംമുറിക്കേസ് വിവാദമായ സമയത്ത് പബ്ലിക് പ്രോസിക്യൂട്ടറും ഗവ.പ്ലീഡറുമായിരുന്ന അഡ്വ. ജോസഫ് മാത്യുവിനെ വീണ്ടും സർക്കാർ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിച്ചു.

2020 – 21 വർഷത്തിൽ വയനാട് മുട്ടിലിൽ നടന്ന കോടികളുടെ അനധികൃത മരംമുറി കേസിൽ രണ്ടുവർഷം നീണ്ട അന്വേഷണത്തിനു ശേഷം കഴിഞ്ഞ ഡിസംബറിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിൽ സി സി 1,588 ബാർ 2023 നമ്പര്‍ കേസാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. വയനാട് വാഴവറ്റ സ്വദേശികളും റിപ്പോർട്ടർ ചാനൽ ഉടമകളുമായ റോജിഅഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരടക്കം 12 പേരാണ് കേസിലെ പ്രതികൾ. ഇവരോട് ഇന്ന് കേസിൽ ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജരേഖ ചമയ്ക്കൽ, പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments