Wednesday, May 1, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ത്യയുടെ വികസന മുന്നേറ്റങ്ങൾക്ക് പിന്തുണ; എഡിബി 25 ബില്യൺ ഡോളർ നൽകും

ഇന്ത്യയുടെ വികസന മുന്നേറ്റങ്ങൾക്ക് പിന്തുണ; എഡിബി 25 ബില്യൺ ഡോളർ നൽകും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് അദ്ധ്യക്ഷൻ മസാത് സുഗു അസകാവ. ഇരുവരും തമ്മിൽ ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കും സാമൂഹിക വികസനത്തിനും കാലാവസ്ഥാ പ്രവർത്തനങ്ങൾക്കുമുള്ള എഡിബിയുടെ പിന്തുണ ഉൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു.

ഇന്ത്യയുടെ വികസന വളർച്ചയ്‌ക്കായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20-25 ബില്യൺ ഡോളർ നൽകുമെന്ന് മസാത്സുഗു അസകാവ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഗതി ശക്തി പദ്ധതിയ്‌ക്ക് കീഴിലുള്ള അടിസ്ഥാന സൗകര്യ വികസനം, ഭാവി നഗരങ്ങളുടെ നിർമ്മാണം, ആഭ്യന്തര വിഭവങ്ങൾ സമാഹരിക്കൽ, പിന്നാക്ക ജില്ലകളിൽ അടിസ്ഥാന സേവനങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയുൾപ്പെടെ ഇന്ത്യയുടെ പ്രധാന മേഖലകൾക്ക് എഡിബി പിന്തുണ നൽകുമെന്ന് അസകവ പറഞ്ഞു.

ജി-20 അദ്ധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തതിൽ പ്രധാനമന്ത്രിയെ മസാത്സുഗു അസകാവ അഭിനന്ദിക്കുകയും, ജി-20 അജണ്ടയ്‌ക്ക് എഡിബിയുടെ പിന്തുണ വീണ്ടും അറിയിക്കുകയും ചെയ്തു. ധനമന്ത്രി നിർമ്മല സീതാരാമനുമായും അസകാവ കൂടിക്കാഴ്ച നടത്തി. 2023-2024 ലെ കേന്ദ്ര ബജറ്റിൽ ഹരിത വളർച്ചയ്‌ക്ക് ധനമന്ത്രി മുൻഗണന നൽകിയതിനെ അസകാവ സ്വാഗതം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാർഗനിർദേശത്തെ തുടർന്ന്, എഡിബിയുടെ ഇന്ത്യൻ ഓഫീസിൽ സൗത്ത് ഏഷ്യ സബ് റീജിയണൽ ഇക്കണോമിക് കോ-ഓപ്പറേഷനായി സെക്രട്ടേറിേയറ്റ് സ്ഥാപിച്ചതായി അദ്ദേഹം നിർമ്മല സീതാരാമനെ അറിയിച്ചു 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments