മെൽബൺ: ഓസ്ട്രേലിയൻ ഇന്ത്യന്‍ പെന്തക്കോസ്തൽ കോൺഫറൻസിന്റെ പന്ത്രണ്ടാമത് സമ്മേളനം സമാപിച്ചു. സംയുക്ത ആരാധനയോടെ ഞായറാഴ്ചയായിരുന്നു സമാപനം. കർതൃമേശ ശുശ്രൂഷയ്ക്കു നാഷനൽ കൺവീനർ പാസ്റ്റർ തോമസ് ജോർജ് നേതൃത്വം നൽകി. ബ്രദർ ജോബിൻ ജെയിംസ്, ബ്രദർ ടോമി ഉണ്ണുണ്ണി എന്നിവരുടെ നേതൃത്വത്തിൽ ഐപിസി ഓസ്ട്രേലിയൻ റീജൻ ക്വയർ ഗാനശുശ്രൂഷകൾ നിർവഹിച്ചു. പാസ്റ്റർ റെജി സാമുവേൽ, പാസ്റ്റർ സാം ജേക്കബ് എന്നിവർ സങ്കീർത്തന പ്രബോധനം നടത്തി. അടുത്തവർഷത്തെ കോൺഫറൻസ് 2024 ഏപ്രിൽ 12, 13, 14 തിയതികളിൽ അഡലെയ്‍ഡിൽ വച്ച് നടത്താനും തീരുമാനിച്ചു.
മൂന്നുദിവസം നീണ്ട സമ്മേളനത്തിനു വെള്ളിയാഴ്ചയാണു തുടക്കം കുറിച്ചത്. ഐപിസി ഓസ്ട്രേലിയൻ റീജൻ പ്രസിഡന്റ് പാസ്റ്റർ വർഗീസ് ഉണ്ണുണ്ണി കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. റീജൻ സെക്രട്ടറി പാസ്റ്റർ ഏലിയാസ് ജോൺ അധ്യക്ഷത വഹിച്ചു. പാസ്റ്റർ ഷിബു തോമസ് (യുഎസ്എ), സിസ്റ്റർ രേഷ്മ ഷിബു തോമസ്, പാസ്റ്റർ മെര്‍ലിൻ ജോൺ എന്നിവർ മുഖ്യസന്ദേശങ്ങൾ നൽകി.
ലേഡീസ് സെഷൻ, ഫാമിലി സെഷൻ, യൂത്ത് സെഷൻ തുടങ്ങി വ്യത്യസ്ത സെഷനുകൾ ശനിയാഴ്ച നടന്നു. പാസ്റ്റർ സജിമോൻ സഖറിയ, പാസ്റ്റർ ബിജു അലക്സാണ്ടർ, പാസ്റ്റർ എബ്രഹാം ജോർജജ്, പാസ്റ്റർ സുനിൽ പണിക്കർ, പാസ്റ്റർ ബിന്നി മാത്യു, പാസ്റ്റർ സജി ജോൺ എന്നിവർ വിവിധ സെഷനുകളിൽ അധ്യക്ഷത വഹിച്ചു.
പിവൈപിഎയുടെ നേതൃത്വത്തിൽ വിവിധ ഗ്രൂപ്പുകളിലായി വ്യത്യസ്ത ഇനങ്ങളിൽ താലന്ത് പരിശോധന നടത്തി. വിജയികൾക്കു ട്രോഫികൾ വിതരണം ചെയ്തു. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മെൽബൺ പിവൈപിഎ യൂണിറ്റ് (മെൽബൺ ക്രിസ്ത്യൻ അസംബ്ലി ചർച്ച്) ഈ വർഷത്തെ ഓവറോൾ കിരീടം കരസ്ഥമാക്കി.