Thursday, May 2, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രവാസി സമൂഹത്തോടുള്ള അവഗണനയ്ക്ക് എതിരെ പ്രതികരിക്കുക: ഒ.ഐ.സി.സി/ ഇൻകാസ്

പ്രവാസി സമൂഹത്തോടുള്ള അവഗണനയ്ക്ക് എതിരെ പ്രതികരിക്കുക: ഒ.ഐ.സി.സി/ ഇൻകാസ്

തിരുവനന്തപുരം: കേന്ദ്ര-കേരള സർക്കാരുകളുടെ പ്രവാസി സമൂഹത്തിനോടുള്ള അവഗണനയ്ക്ക് എതിരെ വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി എല്ലാ പ്രവാസി കുടുംബങ്ങളും രംഗത്ത് വരണമെന്ന് ഒ.ഐ.സി.സി/ഇൻകാസ്. കെ.പി.സി.സി ഓഫീസിൽ ചേർന്ന പ്രചാരണ സമിതി യോഗത്തിൽ ഒ.ഐ.സി.സി/ഇൻകാസ് ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി പി.വിശ്വനാഥ പെരുമാൾ ഉദ്ഘാടനം ചെയ്തു.

കെ.പി.സി.സി മാധ്യമ സമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്, കെ.പി.സി.സി വാർ റൂം കോ-ചെയർമാൻ മണക്കാട് സുരേഷ്, ഗ്ലോബൽ പ്രസിഡന്റ് ജയിംസ് കൂടൽ, ഒ.ഐ.സി.സി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ബിനു കുന്നന്താനം, (ബഹ്റൈൻ), യേശുശീലൻ (അബുദാബി), സജി ഔസേപ്പ്(ഒമാൻ), റഫീഖ് മട്ടന്നൂർ (ദുബായ്), ഗീവർഗീസ് പണിക്കർ(അജ്മാൻ), നാസർ ലൈസ്(റിയാദ്), സജീർ പൂന്തുറ(റിയാദ്), ഇ.എം.ഷബീർ(മസ്‌കറ്റ്), അൻസാർ കിളിമാനൂർ (അലൈൻ), ഷാജി ഷംസുദീൻ (യു.എ.ഇ), നൗഷാദ് അഴൂർ (യു.എ.ഇ), പ്രദീപ് കോശി (ദുബായ്), ഷാജി പൊഴിയൂർ (ബഹ്റൈൻ) ഷൈനു മാത്യൂസ് (യു.കെ) എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments