Wednesday, October 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവി.ഡി സതീശൻ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു

വി.ഡി സതീശൻ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളുമായും ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായും വി.ഡി സതീശന്‍ ചർച്ച നടത്തി. ഉമ്മൻ ചാണ്ടിയെ തുടർ ചികിത്സയ്ക്കായി നാളെയോടെ ബംഗ്ലരുവിലേക്ക് മാറ്റിയേക്കും. ന്യുമോണിയ ഭേദമായതിനെ തുടർന്നാണ് തീരുമാനം. ഇതിനായുള്ള എയർ ആംബുലൻസ് കോൺഗ്രസ് നേതൃത്വം സജ്ജമാക്കും.

ആരോഗ്യമന്ത്രി വീണാ ജോർജും ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചത്. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച മന്ത്രി മെഡിക്കൽ ബോർഡുമായി കൂടിക്കാഴ്ച നടത്തി. ഉമ്മൻ ചാണ്ടിയുടെ കുടുംബം സർക്കാർ സഹായങ്ങളോടൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ന്യൂമോണിയയും പനിയും ശക്തമായതിനെ തുടർന്ന് കഴിഞ്ഞദിവസമാണ് ഉമ്മൻചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments