Friday, April 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപാസ്‍വേഡ് പങ്കിടുന്നതില്‍ നിലപാട് കടുപ്പിച്ച് നെറ്റ്ഫ്ലിക്സ്

പാസ്‍വേഡ് പങ്കിടുന്നതില്‍ നിലപാട് കടുപ്പിച്ച് നെറ്റ്ഫ്ലിക്സ്

പാസ്‍വേഡ് പങ്കിടുന്നതില്‍ നിലപാട് കടുപ്പിച്ച് നെറ്റ്ഫ്ലിക്സ്. അടുത്ത കുടുംബാംഗങ്ങളല്ലാത്തവര്‍ക്ക് അക്കൗണ്ട് പാസ്‍വേഡ് പങ്കിടേണ്ട എന്നാണ് നെറ്റ്ഫ്ലിക്സിന്റെ തീരുമാനം. പ്ലാറ്റ്ഫോമിന്റെ വരുമാനം വര്‍ധിപ്പിക്കലിന്റെ ഭാഗമായാണ് തീരുമാനം.  പരമാവധി പേരെ കൊണ്ട് നെറ്റ്ഫ്ലിക്സ് സബ്സ്ക്രൈബ് ചെയ്യിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. പരമാവധി പേരെ കൊണ്ട് സബ്‌സ്‌ക്രിപ്ഷന് എടുപ്പിക്കാന്‍ പാസ്‍വേഡ് ഷെയറിങ് നിയന്ത്രണങ്ങളിലൂടെ സാധിക്കുമെന്നാണ് ഇക്കൂട്ടരുടെ പ്രതീക്ഷ. ഒരു വീട്ടിലുള്ളവര്‍ക്ക് ഒരു നെറ്റ്ഫ്ലിക്സ് അക്കൗണ്ട് എന്നതാണ് പുതിയ രീതി.

നിലവില്‍ ഉപഭോക്താക്കള്‍ വ്യാപകമായി നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ഇത് ടിവി, സിനിമ എന്നിവയ്ക്കായി മുടക്കുന്ന തങ്ങളുടെ നിക്ഷേപങ്ങളെ ബാധിക്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്. പാസ്‍വേഡ് ഷെയര്‍ ചെയ്യുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബോറോവര്‍, ഷെയേര്‍ഡ് അക്കൗണ്ടുകളും ചില രാജ്യങ്ങളില്‍ നെറ്റ്ഫ്‌ളിക്‌സ് പരീക്ഷിച്ചിട്ടുണ്ട്.  അധിക തുക നല്‍കി കൂടുതല്‍ യൂസര്‍മാരെ അക്കൗണ്ടില്‍ ചേര്‍ക്കാനോ പ്രൊഫൈലുകള്‍ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനോ സാധിക്കും  ഉപഭോക്താക്കള്‍ക്ക് സാധിക്കുമെന്നതാണ് മെച്ചം. നൂറിലേറെ രാജ്യങ്ങളിലേക്ക് ഈ രീതി വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ഈ ശ്രമങ്ങള്‍ ഫലം കണ്ട് തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന.

ഏപ്രിലില്‍ നെറ്റ്ഫ്ലിക്സിന്റെ വരിക്കാരുടെ എണ്ണം ഏകദേശം 23.25 കോടിയോളം എത്തിയതായി കമ്പനി അറിയിച്ചിരുന്നു. യുഎസില്‍ പ്രായപൂര്‍ത്തിയായ ഉപഭോക്താക്കള്‍ ആദ്യമായി നെറ്റ്ഫ്ലിക്സ്, ടിക്ടോക്ക്, യൂട്യൂബ് പോലുള്ള വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ക്ക് പണം ചെലവാക്കി തുടങ്ങിയത് കമ്പനിയുടെ പ്രതീക്ഷ വര്‍ധിപ്പിച്ചു. നിലവില്‍ നെറ്റ്ഫ്ലിക്സ് അംഗങ്ങൾക്ക് പ്രൊഫൈൽ പരസ്പരം കൈമാറാകും. കൂടാതെ ഉപയോക്താവിന് അവരുടെ സെര്‍ച്ച് ഹിസ്റ്ററിയും ശുപാർശകളും സൂക്ഷിക്കാനുമാകും. പാസ് വേഡ് പങ്കുവെക്കല്‍ നിയന്ത്രിക്കുമെന്ന് നെറ്റ്ഫ്‌ളിക്‌സ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

പാസ് വേഡ് ഷെയര്‍ ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയല്ല നെറ്റ്ഫ്‌ളിക്‌സ്  പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. പാസ് വേഡ് ഒരു വീട്ടിലുള്ളവരുമായി മാത്രം പങ്കുവെച്ചാല്‍ മതിയെന്നാണ് പുതിയ അപ്ഡേറ്റിലൂടെ നെറ്റ്ഫ്‌ളിക്‌സ് മുന്നോട്ടു വയ്ക്കുന്നത്. അക്കൗണ്ട് ലോഗിന്‍ ചെയ്ത ഉപകരണത്തിന്റെ പ്രൈമറി ലൊക്കേഷന്‍ ആണ് ഇതിനായി പരിഗണിക്കുക. ഈ ലൊക്കേഷനിലെ വൈഫൈയുമായി പാസ് വേഡ് പങ്കുവെയ്ക്കപ്പെട്ടവരുടെ ഡിവൈസ് ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നത് ഇതിന് വേണ്ടിയാണ്. മാസത്തില്‍ ഒരു തവണയെങ്കിലും ഇത്തരത്തില്‍ വേരിഫിക്കേഷന്‍ നെറ്റ്ഫ്‌ളിക്‌സ് ആവശ്യപ്പെടും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments