Thursday, November 14, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsയുവാവിനെ കൊലപ്പെടുത്തി തലവെട്ടിയെടുത്തു, ക്രൂരകൃത്യം മൊബൈലിൽ പകർത്തി പാകിസ്ഥാനിലേക്ക് അയച്ചു; ഭീകര സംഘടന ഹർക്കത്ത് -...

യുവാവിനെ കൊലപ്പെടുത്തി തലവെട്ടിയെടുത്തു, ക്രൂരകൃത്യം മൊബൈലിൽ പകർത്തി പാകിസ്ഥാനിലേക്ക് അയച്ചു; ഭീകര സംഘടന ഹർക്കത്ത് – ഉൽ അൻസർ പ്രവർത്തകൻ സൊഹൈലാണ് സ്വാധീനമുള്ള ഹിന്ദുക്കളെ കൊല്ലാൻ നൗഷാദിനെ ചുമതലപ്പെടുത്തിയതെന്ന് പോലീസ്

ദില്ലി: ദില്ലിയിൽ ഭീകരവാദികൾ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി വീഡിയോ പാകിസ്ഥാനിലേക്ക് അയച്ചതായി പൊലീസ്. കൊല്ലപ്പെട്ട ആളുടെ വിവരങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. ശരീരഭാഗങ്ങൾ പൊലീസ് കണ്ടെടുത്തു. തൃശൂൽ ടാറ്റൂ പതിച്ച ഇയാളുടെ കൈയും ലഭിച്ചു. ഏകദേശം 21 വയസ്സുള്ള യുവാവാണ് കൊല്ലപ്പെട്ടതെന്നും ഇയാൾ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും കൊലപാതകികളുമായി സൗഹൃദമുണ്ടായിരുന്നതായും പൊലീസ്  വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ ജ​ഗജിത് സിങ്(ജ​ഗ്​​ഗ), നൗഷാദ് എന്നിവർ പിടിയിലായി. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ഹർകത്ത്-ഉൽ അൻസറിന്റെ പ്രവർത്തകനായ സൊഹൈലാണ് സ്വാധീനമുള്ള ഹിന്ദുക്കളെ കൊല്ലാൻ നൗഷാദിനെ ചുമതലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളി ജഗ്ജിത് സിങ്ങിനോട് സിഖ് വിഘടനവാദി സംഘടനയായ ഖാലിസ്ഥാന്റെ പ്രവർത്തകനാണ്. നിലവിൽ കാനഡയിലുള്ള ഖാലിസ്ഥാൻ ഭീകരൻ അർഷ്ദീപ് ദല്ലയുമായി ജഗ്ജിത് സിംഗ് ബന്ധപ്പെട്ടിരുന്നു. കൊലപാതകത്തിന് ഇവർക്ക് രണ്ട് ലക്ഷം രൂപ പ്രതിഫലവും ലഭിച്ചു.

ഡിസംബർ 14-15 തീയതികളിൽ വടക്കുകിഴക്കൻ ദില്ലിയിലെ ഭൽസ്വ ഡയറിയിലുള്ള നൗഷാദിന്റെ വീട്ടിലേക്ക് 21 കാരനെ കൂട്ടിക്കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അറസ്റ്റിലായവർ സമ്മതിച്ചു. പിന്നീട് തലയറുത്ത് മൃതദേഹം എട്ട് കഷണങ്ങളാക്കി. തലവെട്ടുന്നതിന്റെ 37 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സൊഹൈലിന് അയച്ചുകൊടുത്തതായി ഇവർ അറിയിച്ചു. ഭൽസ്വയിലെ വീട്ടിൽ മനുഷ്യരക്തം കണ്ടെത്തിയ പൊലീസ് വ്യക്തമാക്കി. ഇരുവരും മറ്റേതെങ്കിലും കൊലപാതകം നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. 

ഖാലിസ്ഥാൻ ഭീകരരും പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയും തമ്മിലുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദീപാവലിയോടനുബന്ധിച്ച് ഇരുവരും ചേർന്ന് വീട് വാടകയ്‌ക്കെടുക്കുകയും കൊലപാതകത്തിന് ഇരുവരെയും ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. കൊലപാതകവും പിടിച്ചുപറിയും ഉൾപ്പെടെയുള്ള കേസുകളിൽ ജയിലിൽ കഴിയുകയായിരുന്ന നൗഷാദ് അവിടെവെച്ചാണ്  സൊഹൈലിനെ കണ്ടുമുട്ടിയത്. ജയിലില് വെച്ച് ചെങ്കോട്ട ആക്രമണക്കേസിലെ പ്രതി ആരിഫ് മുഹമ്മദിനെയും കണ്ടു. സൊഹൈൽ പിന്നീട് പാ കിസ്ഥാനിലേക്ക് പോയി. 2022 ഏപ്രിലിൽ ജയിൽ മോചിതനായ ശേഷം നൗഷാദ് സൊഹൈലുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments