Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതന്നോടൊപ്പമുള്ള ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കരുതെ ന്ന് ടൊവിനോ

തന്നോടൊപ്പമുള്ള ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കരുതെ ന്ന് ടൊവിനോ

തൃശൂര്‍: തന്നോടൊപ്പമുള്ള ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കരുതെന്ന് ടൊവിനോ തോമസ്. താൻ കേരള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ എസ് വി ഇ ഇ പി അംബാസഡറാണ്. ആരെങ്കിലും തന്‍റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് അറിവോ സമ്മതത്തോടെയോ അല്ലെന്നും ടൊവിനോ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ് സുനിൽ കുമാറിൻ്റെ പേജിൽ ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടൊവിനോയുടെ ഫേസ് ബുക്ക് പോസ്റ്റ്. ഇതോടെ സുനിൽകുമാറിൻ്റെ പേജിലെ ടൊവിനോക്കൊപ്പമുള്ള പോസ്റ്റ് പിൻവലിച്ചു.

എല്ലാ ലോക്സഭാ സ്ഥാനാർത്ഥികൾക്കും എന്‍റെ ആശംസകൾ . ഞാൻ കേരള തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ SVEEP(Systematic Voters Education and Electoral Participation )അംബാസ്സഡർ ആയതിനാൽ എന്റെ ഫോട്ടോയോ എന്നോടൊപ്പം ഉള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ് . ആരെങ്കിലും അത് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് എന്‍റെ അറിവോടെയോ സമ്മതത്തോടെയോ അല്ല .ഏവർക്കും നിഷ്പക്ഷവും നീതിയുക്തവും ആയ ഒരു തെരഞ്ഞെടുപ്പ് ആശംസിക്കുന്നു.

ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയാണ് വി. എസ് സുനിൽ കുമാർ ടൊവിനോയെ കണ്ടത്. വിജയാശംസകൾ നേർന്നാണ് ടൊവിനോ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്‍റെ സ്നേഹത്തിന് നന്ദിയെന്നും സുനിൽ കുമാർ കുറിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments