Friday, December 6, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews9 മാസത്തിനുശേഷം തിരുവല്ല നഗരസഭ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്

9 മാസത്തിനുശേഷം തിരുവല്ല നഗരസഭ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്

തിരുവല്ല∙ നഗരസഭാ ഭരണം യുഡിഎഫ് 9 മാസത്തിനു ശേഷം തിരിച്ചുപിടിച്ചു. അധ്യക്ഷയായി യുഡിഎഫിലെ അനു ജോർജ് തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ ലിൻഡ തോമസ് തോറ്റു. യുഡിഎഫ് -17 എൽഡിഎഫ് -15 എന്നിങ്ങനെയാണ് കക്ഷിനില. ബിജെപിയും എസ്ഡിപിയും വോട്ട് ചെയ്തില്ല.

യുഡിഎഫിൽയുഡിഎഫിൽ നിന്ന് കൂറുമാറി എൽഡിഎഫ് പ്രതിനിധിയായി മത്സരിച്ച കേരള കോൺഗ്രസ് അംഗം ശാന്തമ്മ വർഗീസ് വിജയിച്ചതിനെ തുടർന്നാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. യുഡിഎഫ് 16, എൽഡിഎഫ് 15, ബിജെപി 6, എസ്ഡിപിഐ 1 ,സ്വതന്ത്രൻ 1 എന്നിങ്ങനെയായിരുന്നു നഗരസഭയിലെ കക്ഷിനില.

ശാന്തമ്മ കൂറുമാറി എൽഡിഎഫ് പക്ഷത്ത് പോയെങ്കിലും ബിജെപിയെ പിന്തുണച്ചിരുന്നു. സ്വതന്ത്ര അംഗം രാഹുൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഇരുവിഭാഗത്തിനും 16 വോട്ടുകൾ വീതം ലഭിക്കുകയായിരുന്നു. തുടർന്ന് നറുക്കെടുപ്പിലൂടെ ആണ് ശാന്തമ്മയെ വിജയിയായി പ്രഖ്യാപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments