Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവാണി ജയറാമിന്റെ സംസ്കാരം ഇന്ന്

വാണി ജയറാമിന്റെ സംസ്കാരം ഇന്ന്

ചെന്നൈ: അന്തരിച്ച പ്രശസ്ത ഗായിക വാണി ജയറാമിന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ചെന്നൈ ബസന്ത് നഗർ വൈദ്യുതി ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം.

ഇന്നലെ രാവിലെ പത്തരയോടെയാണ് വാണി ജയറാമിനെ ചെന്നൈ നുങ്കംപാക്കം ഹാഡോസ് റോഡിലുള്ള ഫ്ലാറ്റിൽ തലയ്ക്ക് പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. മേശയിൽ തലയിടിച്ച് വീണുണ്ടായ ക്ഷതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ രാത്രി ഫ്ലാറ്റിലെത്തിച്ച ഭൗതികശരീരത്തിൽ തമിഴ്നാട് ഗവർണർ ആർ.എൻ.രവി, ഗായികമാരായ കെ എസ് ചിത്ര, സുജാത തുടങ്ങി നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്ന് രാവിലെ മുഖ്യമന്ത്രി എം കെ സ്റ്റാലിനെത്തി അന്ത്യാഞ്ജലി അർപ്പിക്കും. സംസ്കാരച്ചടങ്ങിൽ കേരള മുഖ്യമന്ത്രിക്കു വേണ്ടി പുഷ്പചക്രം സമർപ്പിക്കാൻ നോർക്ക റൂട്ട്സ് പ്രതിനിധിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments