Friday, April 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇടുക്കിയിലെ ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന കാട്ടാനകളെ പിടികൂടിയില്ലെങ്കിൽ വെടിവെച്ച് കൊല്ലുമെന്ന് ഡി.സി.സി പ്രസിഡന്‍റ്...

ഇടുക്കിയിലെ ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന കാട്ടാനകളെ പിടികൂടിയില്ലെങ്കിൽ വെടിവെച്ച് കൊല്ലുമെന്ന് ഡി.സി.സി പ്രസിഡന്‍റ് സി.പി മാത്യു

ഇടുക്കി: ഇടുക്കിയിലെ ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന കാട്ടാനകളെ പിടികൂടിയില്ലെങ്കിൽ വെടിവെച്ച് കൊല്ലുമെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് സി.പി മാത്യു. ആനകളുടെ നെറ്റിക്ക് വെടിവെക്കാനറിയാവുന്നവർ തമിഴ്നാട്ടിലും കർണാടകത്തിലുമുണ്ട്. നടപടികള്‍ ഉണ്ടായില്ലെങ്കിൽ ഇവരെ രംഗത്തിറക്കും. പ്രഖ്യാപനങ്ങൾ നടത്തുകയല്ല പ്രശ്നപരിഹാരമാണ് വേണ്ടതെന്നും പ്രതിഷേധം തുടരുമെന്നും സി.പി.മാത്യു പൂപ്പാറയിൽ പറഞ്ഞു.

അതേസമയം ഇടുക്കിയിൽ കാട്ടാന ശല്യം രൂക്ഷമായ മേഖലകളിൽ ദ്രുതകർമ സേന നിരീക്ഷണം തുടങ്ങി. അപകടകാരികളായ ആനകളുടെ വിവര ശേഖരണമാണ് ആദ്യം നടത്തുക. തിങ്കളാഴ്ച ചേരുന്ന സംയുക്ത യോഗത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments