Saturday, December 7, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബിൽ ഗേറ്റ്‌സിനെ പാചകം പഠിപ്പിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ബിൽ ഗേറ്റ്‌സിനെ പാചകം പഠിപ്പിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ വ്യക്തിയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തന്റെ ജീവിതത്തിൽ പല രസകരമായ വിഷയങ്ങളും വീഡിയോകളും ചിത്രങ്ങളുമെല്ലാം സ്മൃതി ഇറാനി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്‌ക്കാറുണ്ട്.

കഴിഞ്ഞ ദിവസം സ്മൃതി പങ്കുവച്ച ഒരു ട്വിറ്റ് വലിയ രീതിയിൽ വൈറലായി. മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബിൽ ഗേറ്റ്‌സിനൊപ്പമുള്ള വിഡിയോ ആണ് കേന്ദ്രമന്ത്രി പങ്കുവെച്ചിരിക്കുന്നത്.വടക്കേ ഇന്ത്യയിലെ തനത് വിഭവമായ കിച്ഡി തയ്യാറാക്കാൻ ബിൽ ഗേറ്റ്‌സിനെ പഠിപ്പിക്കുന്ന വിഡിയോ ആണ് കേന്ദ്രമന്ത്രി പുതുതായി പങ്കുവെച്ചിരിക്കുന്നത്.

കിച്ഡി തയ്യാറാക്കി കഴിഞ്ഞ ശേഷം കടുക് താളിക്കുന്നതിനെ കുറിച്ച് പറഞ്ഞു കൊടുക്കുന്നുണ്ട്. ശേഷം ബിൽ ഗേറ്റ്‌സ് കടുക് താളിച്ച് കച്ചിടിയിൽ ചേർക്കുന്നതായും കാണാം. കൗതുകം നിറഞ്ഞ വിഡിയോ ഇതിനോടകം വളരെ വേഗത്തിൽ വൈറലാവുകയായിരുന്നു. ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. രസകരമായ കമൻറുകളുമാണ് വീഡിയോയ്‌ക്ക് ലഭിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments