Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതിരുവനന്തപുരം കോർപറേഷൻ വനിതാ ശുചീകരണ തൊഴിലാളികൾക്ക് വേൾഡ് മലയാളി കൗൺസിൽ കവടിയാർ ചാപ്റ്ററിന്റെ ആദരം

തിരുവനന്തപുരം കോർപറേഷൻ വനിതാ ശുചീകരണ തൊഴിലാളികൾക്ക് വേൾഡ് മലയാളി കൗൺസിൽ കവടിയാർ ചാപ്റ്ററിന്റെ ആദരം

തിരുവനന്തപുരം: ലോക വനിതാ ദിനത്തോടാനുബന്ധിച്ച് തിരുവനന്തപുരം കോർപറേഷനിലെ വനിതാ ശുചീകരണ തൊഴിലാളികളെ വേൾഡ് മലയാളി കൗൺസിൽ കവടിയാർ ചാപ്റ്റർ (ട്രാവൻകൂർ പ്രോവിൻസ്) ആദരിച്ചു.

ചൊവ്വാഴ്ച തിരുവനന്തപുരം ജവഹർ നഗർ ബി-കാൻഡി ബിൽഡിംഗ്സ് മുത്തൂറ്റ് ഹാളിൽ നടന്ന ചടങ്ങ് ഡബ്ലുഎംസി ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള പരിപാടി ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ്‌ ആന്റണി തോമസ് അദ്ധ്യക്ഷത വഹിച്ചു. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി മുഖ്യാതിഥി ആയിരുന്നു.

എബ്രഹാം കെ. ജോർജ് സ്വാഗതപ്രസംഗം നടത്തി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി തിരുവനന്തപുരം നഗരത്തിന്റെ ശുചീകരണ സംവിധാനങ്ങളെ പ്രശംസിച്ചു. തുടർന്ന് ശുചീകരണ തൊഴിലാളികളായ വനിതകൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.

ചാപ്റ്റർ സെക്രട്ടറി ശൈലജ മുരളീധരൻ പ്രാർത്ഥനാഗാനം ആലപിച്ചു. ഡബ്ലുഎംസി ഗ്ലോബൽ മുൻ അംബാസിഡർ ടി. പി. ശ്രീനിവാസൻ മുഖ്യ പ്രഭാഷണം നടത്തി. ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ ഷാജി മാത്യു, പ്രൊവിൻസ് പ്രസിഡന്റ്‌ സാം ജോസഫ്, ഗ്ലോബൽ വിമൻസ് ഫോറം ചെയർപേഴ്സൺ തങ്കമണി ദിവാകരൻ, സെക്രട്ടറി തുളസിധരൻ നായർ, ഹെൽത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജമീല ശ്രീധർ, വാർഡ് കൗൺസിലർ സതി കുമാരി, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജിതേഷ് എന്നിവർ സംസാരിച്ചു.

ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടിക്ക് വേൾഡ് മലയാളി കൗൺസിലിന്റെ ഓണററി മെമ്പർഷിപ് സർട്ടിഫിക്കറ്റ് നൽകി. ചാപ്റ്റർ വൈസ് പ്രസിഡന്റ്‌ രാജു ജോർജ് നന്ദി അറിയിച്ചു. ലക്ഷ്മി എം. കുമാരൻ പരിപാടിയുടെ അവതാരക ആയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments