Friday, May 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവേൾഡ് മലയാളീ കൗൺസിൽ ഡൽഹി പ്രോവിൻസ് വാർഷിക ആഘോഷം പുതിയ ഭരണ സമിതിയുടെ തിരഞ്ഞെടുപ്പും

വേൾഡ് മലയാളീ കൗൺസിൽ ഡൽഹി പ്രോവിൻസ് വാർഷിക ആഘോഷം പുതിയ ഭരണ സമിതിയുടെ തിരഞ്ഞെടുപ്പും

ന്യൂഡൽഹി: വേൾഡ് മലയാളീ കൗൺസിൽ ഡൽഹി പ്രോവിൻസ് വാർഷിക ആഘോഷവും വരുന്ന രണ്ടു വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയുടെ തിരഞ്ഞെടുപ്പും കുടുംബ സംഗമവും സമ്മാനദാനവും നടത്തി. ഇന്ത്യ ഇന്റർനാഷണൽ സെന്റർ, ലോധി റോഡിൽ വച്ചു നടന്ന വാർഷിക യോഗത്തിൽ പ്രോവിൻസ് പ്രസിഡൻ്റ് ഡൊമിനിക് ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജി തോമസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രെഷറർ സിഎ ജോർജ് കുരുവിള ഓഡിറ്റ് ചെയ്ത വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു.

പൊതുയോഗത്തിൽ അഡ്വൈസറി ബോർഡ് മെമ്പർമാരായ സുബു റഹ്മാൻ, ബാബു പണിക്കർ, മാതൃഭൂമി ഡൽഹി ബ്യുറോ ചീഫ് എൻ. അശോകൻ, ദീപിക ഡൽഹി ബ്യുറോ ചീഫ് ജോർജ് കള്ളിവയലിൽ, രാജൻ സ്കറിയാ, ഇന്ത്യ റീജിയൻ വൈസ് ചെയർമാൻ ജോൺ ഫിലിപ്പോസ്, വിമൻസ് ഫോറം പ്രസിഡന്റ് ഗീതാ രമേശ്, ഡൽഹി പ്രോവിൻസ് വൈസ് ചെയർമാൻമാരായ കെ. രഘുനാഥ്, ജയകുമാർ നായർ, രമേഷ് കോയിക്കൽ, വൈസ് പ്രസിഡന്റ്മാരായ മാനുവൽ മെഴുകനാൽ, ടോണി കണ്ണമ്പുഴ ജോണി എന്നിവർ സംസാരിച്ചു.

കലാപരിപാടികളിൽ വിജയികളായവർക്ക് ക്യാഷ് അവാർഡും സെർട്ടിഫിക്കറ്റും വിതരണം ചെയ്തു.

പുതിയ ഭാരവാഹികൾ : ഡൊമിനിക് ജോസഫ് – ചെയർമാൻ, മനുവേൽ മെഴുകനാൽ, ജയകുമാർ നായർ, രമേശ് കോയിക്കൽ – വൈസ് ചെയർമാൻമാർ, സി എ. ജോർജ് കുരുവിള – പ്രസിഡന്റ്, കെ. രഘുനാഥ്, ടോണി കണ്ണമ്പുഴ ജോണി – വൈസ് പ്രെസിഡന്റുമാർ, സജി തോമസ് – ജനറൽ സെക്രട്ടറി, തോമസ് റ്റി. വി. – സെക്രട്ടറി, തോമസ് കുട്ടി കരിമ്പിൽ – ട്രഷറർ, തോമസ് ലൂയിസ് – ജോയിന്റ് ട്രഷറർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments