Saturday, March 7, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅടൂർ വൈഡബ്ലുസിഎ കുടുംബ സംഗമം സംഘടിപ്പിച്ചു

അടൂർ വൈഡബ്ലുസിഎ കുടുംബ സംഗമം സംഘടിപ്പിച്ചു

അടൂർ: വൈഡബ്ലുസിഎ അന്താരാഷ്ട്ര വനിതാ ദിനത്തോടു അനുബന്ധിച്ച് ആഘോഷ പരിപാടികളും കുടുംബ സംഗമവും നടത്തി. പ്രസിഡന്റ് അമ്പീ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ലൈഫ് കൗൺസിലർ മിനു അന്ന മാത്യു ഉദ്ഘാടനം ചെയ്തു. മാർച്ച് 1 മുതൽ 8 വരെ നടത്തപ്പെടുന്ന വനിതാ ദിനാഘോഷത്തിൻ്റെ ആറാം ദിനത്തിൽ നടത്തപ്പെടുന്ന “Justice through leadership in Action” സ്ഥിരത, ശാന്തത,വിശ്വാസം, വിശ്വസ്തത, എന്നിവ പ്രതിനിധീകരിക്കുന്ന നീലനിറം. ഈ ദിനത്തിന്റെ അടിസ്ഥാനമാണ്.

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഈ ദിനത്തിൽ മിലിറ്ററി ട്രെയിനിങ്ങനുള്ള 14 യുവതികളെ ആദരിച്ചു. ലൈഫ് കൗൺസിലറും ലൈഫ് കോച്ചുമായ മിസ്സിസ് മിനു അന്ന മാത്യു ക്ലാസ് നയിച്ചു. സു സ് ത്യർഹമായ സേവനങ്ങൾക്കു മിനു അന്ന മാത്യുവിനെ ആദരിച്ചു. ഷേർളി സജി,ഐവി തോമസ്, മേഴ്സി നൈനാൻ, ആനി തങ്കം ഷിബു, ബീനാ റോബർട്ട്,ടിനു സൂസൻ തോമസ്, അക്കു പ്രതീക്ഷ്, അനോറാ കുര്യൻ, ഉഷാജോൺ, ശ്യാമ കുര്യൻ, സാറാമ്മ മാത്യു, ആനി ജോർജ് എന്നിവർ പ്രാർത്ഥനയും ഗാനങ്ങളും പാടി. ടിനു സൂസൻ തോമസ്, അക്കു പ്രതീക്ഷ് അനോറാ കുര്യൻ, ഉഷാ ജോൺ, ശ്യാമ കുര്യൻ സാറാമ്മ മാത്യു എന്നിവർ പ്രസംഗിച്ചു. ആനി ജോർജ് നന്ദി പ്രസംഗം നടത്തി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments