Saturday, December 7, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഫിലഡൽഫിയായിൽ നിര്യാതനായ സക്കറിയ കെ മത്തായിയുടെ പൊതുദർശനം നാളെ

ഫിലഡൽഫിയായിൽ നിര്യാതനായ സക്കറിയ കെ മത്തായിയുടെ പൊതുദർശനം നാളെ

ഫിലഡൽഫിയ: കഴിഞ്ഞ ദിവസം ഫിലഡൽഫിയായിൽ നിര്യാതനായ കാർത്തികപ്പള്ളി, പുത്തൻപുരക്കൽ കിഴക്കേപ്പുറത്ത് പരേതനായ മത്തായിയുടെയും പരേതയായ തങ്കമ്മ മത്തായിയുടെയും ഇളയ മകനായ സക്കറിയ കെ മത്തായിയുടെ (75) പൊതുദർശനവും സംസ്‌ക്കാര ശുശ്രൂശകളും മാർച്ച് 31 ന് ഞായറാഴ്ചയും (നാളെ) ഏപ്രിൽ ഒന്ന് തിങ്കളാഴ്ചയും വെൽഷ് റോഡ് – ഹണ്ടിംഗ്ഡൺ വാലിയിലുള്ള സെൻ്റ്. മേരീസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രലിൽവച്ച് നടത്തപ്പെടും. (St. Mary’s Malankara Orthodox Cathedral, 1333 Welsh Road Huntingdon Valley, PA 19006)

പൊതുദർശനം: മാർച്ച് 31, ഞായാറാഴ്ച വൈകിട്ട് 5:00 മുതൽ 8:00 PM വരെയും, സംസ്‌ക്കാര ശുശ്രൂഷകൾ: ഏപ്രിൽ 1, തിങ്കളാഴ്ച രാവിലെ 9:00 മുതൽ 10:00 AM വരെയുള്ള സമയങ്ങളിലുമായാണ് ക്രമീകരിച്ചിരിക്കുന്നത് എന്ന് ഇടവക വികാരി വെരി. റവ. സി.ജെ ജോൺസൺ കോർഎപ്പീസ്‌ക്കോപ്പാ അറിയിച്ചു. സംസ്‌ക്കാര ശുശ്രൂഷകൾക്ക് ശേഷം 11 മണിയോടുകൂടി പൈൻ ഗ്രോവ് സെമിത്തേരിയിൽ സംസ്‌ക്കാരം നടക്കും. (Pine Grove Cemetery, 1475 W. County Line Road, Hatboro, PA 19040). സംസ്‌ക്കാര ശുശ്രൂഷകൾക്ക് ഇടവക വികാരി വെരി. റവ. സി.ജെ ജോൺസൺ കോർഎപ്പീസ്‌ക്കോപ്പായും സമീപ ഇടവകകളിലെ വൈദീകരും നേതൃത്വം നൽകും.

1948 ഒക്ടോബർ 2 ന് ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിയിൽ ആയിരുന്നു സക്കറിയ കെ മത്തായിയുടെ ജനനം. ഭാര്യ ശാന്തമ്മ സക്കറിയ (ചെട്ടിയാത്തെ വീട്, പൂവത്തൂർ തിരുവനന്തപുരം), ഏക മകൻ സാനു സക്കറിയ, എന്നിവരോടൊപ്പം ഫിലഡൽഫിയായിൽ താമസമായിരുന്ന സക്കറിയ, പന്തളം എൻഎസ്എസ് കോളജിലും രണ്ടുവർഷം മാവലിക്കര ബിഷപ്മൂർ കോളജിലുമാണ് പഠിച്ചത്. കോളജ് വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം ആഫ്രിക്കയിലെ എത്യോപ്യയിലേക്ക് പോയി 6 വർഷം അധ്യാപകനായി അവിടെ ജോലി ചെയ്തു. അതിനുശേഷം അബുദാബി യിൽ പോയി 17 വർഷം ഡിഫൻസിൽ അക്കൗണ്ടൻ്റായി ജോലി ചെയ്തു. 1986-ൽ ഗ്രീൻ കാർഡ് ലഭിച്ച സഖറിയാ 1994-ൽ യു.എസ്.എ.യിൽ സ്ഥിരതാമസമാക്കി. ഫിലഡൽഫിയായിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം പ്രൊഡൻഷ്യൽ ഇൻഷുറൻസ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞ ഏഴ് വർഷമായി ഐ.ആർ.എസിൽ ജോലി ചെയ്തുവരികയായിരുന്നു.

ശ്രീമതി അന്നമ്മ സാമുവൽ (ഫിലാഡൽഫിയ). മറിയാമ്മ ജേക്കബ് (ക്വീൻസ്, NY). ശ്രീമതി റെബേക്ക വർഗീസ് (എറണാകുളം, കേരളം). പരേതനായ ശ്രീ.കെ.എം.കുരുവിള (വൈറ്റ് പ്ലെയിൻസ്, NY). എന്നിവരാണ് സഹോദരങ്ങൾ.

സെൻ്റ് മേരീസ് കത്തീഡ്രലിലെ ആദ്യകാല അംഗങ്ങളിൽ ഒരാളായിരുന്ന സക്കറിയായുടെ പ്രഥമ പരിഗണന ദൈവമായിരുന്നു, പള്ളിയിൽ പോകാൻ ഒരു ഞായറാഴ്ചയും അദ്ദേഹം മുടക്കിയിരുന്നില്ല. ഫിലാഡൽഫിയയിലെ ഇന്ത്യൻ ചർച്ചിൻ്റെ എക്യുമെനിക്കൽ ഫെല്ലോഷിപ്പിലും, ചർച്ച് കാര്യങ്ങളിലും വളരെ സജീവമായി പ്രവർത്തിച്ചിരുന്നു.

വാർത്ത: റോയി അയിരൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments