ഒന്റാരിയോയിൽ ജിമ്മിലേക്ക് കാർ പാഞ്ഞുകയറിഏഴ് പേർക്ക് പരുക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരം

Global Indian Writer · June 13, 2026 · 1 min read · 0 Comments · 0 Shares

ടൊറന്റോ: ഒന്റാരിയോയിൽ ഷോപ്പിംഗ് മാളിലെ ജിമ്മിലേക്ക് കാർ പാഞ്ഞുകയറി അപകടം.ഏഴ് പേർക്ക് പരുക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരം. നോർത്ത് ലണ്ടനിലെ ഷെർവുഡ് ഫോറസ്റ്റ് മാളിലുള്ള ഗുഡ്‌ലൈഫ് ഫിറ്റ്നസ് സെന്ററിലെ ഗ്രൂപ്പ് ഫിറ്റ്നസ് ക്ലാസുകൾ നടത്തുന്ന സ്റ്റുഡിയോ ഭാഗത്തേക്കാണ് വാഹനം ഇടിച്ചുകയറിയത്. അപകടസമയത്ത് അവിടെ നിരവധി പേർ ഉണ്ടായിരുന്നതായാണ് വിവരം.

പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരുടെ കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അപകടകാരണം അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങളോ ദൃശ്യങ്ങളോ ഉള്ളവർ പൊലീസിനെ സമീപിക്കണം.

അപകടത്തിന് പിന്നാലെ നിരവധി പേർക്ക് ഒരേസമയം ചികിത്സ ആവശ്യമായതിനാൽ ലണ്ടൻ ഹെൽത്ത് സയൻസസ് സെന്ററിൽ (LHSC) “ഓറഞ്ച് കോഡ് ” പ്രഖ്യാപിച്ചിരുന്നു. പിന്നീട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതോടെ ഓറഞ്ച് കോഡ് പിൻവലിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.