ഓറഞ്ച് കൗണ്ടിയിൽ കെമിക്കൽ ചോർച്ച: കാലിഫോർണിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Global Indian Writer · May 24, 2026 · 1 min read · 0 Comments · 0 Shares

പി.പി ചെറിയാൻ

ലോസ് ആഞ്ചലസ്: കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടിയിലുള്ള അസ്പേസ് ഫാക്ടറിയിൽ വൻ കെമിക്കൽ ചോർച്ചയെ തുടർന്ന് ഗവർണർ ഗാവിൻ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗാർഡൻ ഗ്രോവിലെ ഫാക്ടറിയിലുള്ള ടാങ്കിലെ വിഷാംശമുള്ള രാസവസ്തുവിന്റെ താപനില ഉയരുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ടാങ്ക് പൊട്ടിത്തെറിക്കാനോ വലിയ തോതിൽ രാസവസ്തു പുറത്തേക്ക് ഒഴുകാനോ ഉള്ള സാധ്യത കണക്കിലെടുത്ത് അമ്പതിനായിരത്തിലധികം താമസക്കാരെ പ്രദേശത്തുനിന്ന് അടിയന്തിരമായി ഒഴിപ്പിച്ചു.

സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്നും ദുരന്തം ഒഴിവാക്കാൻ രാജ്യത്തെ വിദഗ്ദ്ധരുമായി ആലോചിച്ച് അടിയന്തിര നടപടികൾ സ്വീകരിച്ചു വരികയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. മുൻകരുതലിന്റെ ഭാഗമായി സമീപത്തെ നിരവധി സ്കൂളുകൾ അടച്ചുപൂട്ടുകയും പ്രാദേശിക പരിപാടികൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ മറ്റ് സമീപ നഗരങ്ങൾക്ക് ഭീഷണിയില്ലെന്നാണ് റിപ്പോർട്ടുകൾ.

Share this story

Leave a Comment

Your comment will be visible after admin approval.