ഒരു മാസത്തിനിടെ ആദ്യമായി ഇറാനിൽ അമേരിക്കയുടെ വ്യോമാക്രമണം

Global Indian Writer · August 31, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡിസി : ഹോർമുസ് കടലിടുക്കിൽ സമുദ്രമൈനുകൾ സ്ഥാപിക്കുന്നത് തടയാൻ ലക്ഷ്യമിട്ട് ലാരക് ദ്വീപിലെ ഇറാനിയൻ റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെയാണ് ഞായറാഴ്ച യു.എസ് ആക്രമണം നടത്തിയത്. ഇതിന് മറുപടിയായി ജോർദാനിലെ യു.എസ് വ്യോമതാവളങ്ങൾക്ക് നേരെ ഇറാൻ റെവല്യൂഷണറി ഗാർഡ് മിസൈലാക്രമണം നടത്തി. ഇത് അടിസ്ഥാന സൗകര്യങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും കനത്ത നാശനഷ്ടം വരുത്തിവെച്ചു.

ആക്രമണത്തെ തുടർന്ന് ആഗോള വിപണിയിൽ എണ്ണവില വർധിച്ചു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 90 ഡോളറിന് മുകളിലേക്ക് ഉയർന്നു. യു.എസ്-ഇറാൻ സംഘർഷം ആറുമാസം പിന്നിടുമ്പോൾ സമാധാനത്തിനായുള്ള നയതന്ത്ര ശ്രമങ്ങളെല്ലാം നിലവിൽ സ്തംഭനാവസ്ഥയിലാണ്.

Share this story

Leave a Comment

Your comment will be visible after admin approval.