പാകിസ്താൻ ലോകത്തിൽ ഏറ്റവും കൂടുതൽ വായുമലിനീകരണമുള്ള രാജ്യം, മലിന നരം ഇന്ത്യയിലെ ലോണി

Global Indian Writer · July 2, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും കൂടുതൽ വായുമലിനീകരണമുള്ള രാജ്യമായി പാകിസ്താൻ. സ്വിസ് എയർ ക്വാളിറ്റി മോണിറ്ററിങ് ഗ്രൂപ്പായ ‘ഐ.ക്യു എയർ’ പുറത്തുവിട്ട പുതിയ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബംഗ്ലാദേശും തജിക്കിസ്താനുമാണ് വായുമലിനീകരണത്തിന്റെ കാര്യത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിട്ടുള്ള സുരക്ഷിത പരിധിയായ 5 മൈക്രോഗ്രാമിൽ പി.എം 2.5 കണികകളുടെ അളവ് എത്രത്തോളമുണ്ട് എന്ന മാനദണ്ഡത്തിലാണ് പട്ടിക തയാറാക്കിയത്. ഈ അളവിന്റെ മാരകമായ 13 മടങ്ങ് അധികമാണ് പാകിസ്താനിലെ അന്തരീക്ഷത്തിലുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതോടൊപ്പം പുറത്തുവിട്ട ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയിലെ ലോണിയാണ് ഒന്നാം സ്ഥാനത്ത്. 112.5 മൈക്രോഗ്രാം പി.എം 2.5 അളവ് മലിനീകരണമാണ് ലോണിയിലുള്ളത്. ചൈനയിലെ സിൻജിയാങ് പ്രവിശ്യയിലെ ഹോതൻ നഗരമാണ് (109.6 മൈക്രോഗ്രാം) തൊട്ടുപിന്നിൽ. ലോകത്തിലെ ഏറ്റവും മലിനമായ ആദ്യ 25 നഗരങ്ങളും ഇന്ത്യ, പാകിസ്താൻ, ചൈന എന്നീ രാജ്യങ്ങളിലാണെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന നിഗമനം.

സർവേയിൽ ഉൾപ്പെടുത്തിയ 143 രാജ്യങ്ങളിൽ 130ലും വായുനിലവാരം ഡബ്ല്യു.എച്ച്.ഒ നിഷ്കർഷിക്കുന്ന പരിധിയേക്കാൾ വളരെ താഴെയാണ്. ലോകത്തിലെ ആകെ നഗരങ്ങളിൽ വെറും 14 ശതമാനം മാത്രമാണ് സുരക്ഷിത വായുനിലവാരം പുലർത്തുന്നത്. മുൻവർഷം ഇത് 17 ശതമാനമായിരുന്നു. കൂടാതെ, ആസ്ട്രേലിയ, ഐലൻഡ്, എസ്തോണിയ, പനാമ ഉൾപ്പെടെ വെറും 13 രാജ്യങ്ങൾക്ക് മാത്രമാണ് ഡബ്ല്യു.എച്ച്.ഒ നിശ്ചയിച്ച സുരക്ഷിത മാനദണ്ഡത്തിന് താഴെ പി.എം 2.5 നിലനിർത്താനായത്. റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ വായുനിലവാരം വൻതോതിൽ തകരുകയാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.