കോട്ടയം: പാലായിൽ മായ രാഹുൽ പുതിയ ചെയർപേഴ്സൺ. 16 പേരുടെ പിന്തുണയിലാണ് മായ ചെയര്‍പെഴ്സണായത്. എൽഡിഎഫിലെ 12 പേരും 3 കോൺഗ്രസ് വിമതരും മായയെ പിന്തുണച്ചു. യുഡിഎഫിലെ റിയ ബിനോയ്ക്ക് 10 വോട്ടുകൾ ലഭിച്ചു.
മുൻ ചെയർപേഴ്‌സൺ ദിയ പുളിക്കക്കണ്ടത്തിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്നാണ് പുതിയ ഭരണാധികാരിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ മാസം 21നാണ് എൽഡിഎഫ് പാലാ നഗരസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയത്തെ നാല് കോൺഗ്രസ് കൗൺസിലർമാരും കോൺഗ്രസ് കൗൺസിലറായ മായാ രാഹുലും പിന്തുണച്ചിരുന്നു. ഇതോടെയാണ് യുഡിഎഫ് പിന്തുണയോടെ നിലനിന്നിരുന്ന നഗരസഭാ ഭരണം പ്രതിസന്ധിയിലായത്.
Leave a Comment
Your comment will be visible after admin approval.