പാലക്കാട് വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി: ഒരു വിദ്യാർഥി മരിച്ചു

Global Indian Writer · July 17, 2026 · 1 min read · 0 Comments · 0 Shares

പാലക്കാട്: പാലക്കാട് മുണ്ടൂർ ഒൻപതാം മൈലിൽ വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥി മരിച്ചു. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥിയായ മുഹമ്മദ് ഫർഹാൻ ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയിൽ പോയി മടങ്ങുകയായിരുന്ന വിദ്യാർഥികൾക്ക് നേരെയാണ് ലോറി നിയന്ത്രണംവിട്ട് ഇടിച്ചുകയറിയത്.

കോഴിക്കോട് ഭാഗത്തുനിന്ന് പാലക്കാട്ടെ ഐ.എം.എ പ്ലാന്റിലേക്ക് ആശുപത്രി മാലിന്യവുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നാല് വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. 

പരിക്കേറ്റവരെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദ്യാർഥികൾക്ക് പുറമെ ഒരു പ്രദേശവാസിക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല.

Share this story

Leave a Comment

Your comment will be visible after admin approval.