പിണറായിയുടെ വീട്ടിലെ ഇ.ഡി റെയ്ഡിനെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൻ അപലപിച്ചു

Global Indian Writer · May 29, 2026 · 1 min read · 0 Comments · 0 Shares

ലണ്ടൻ: സി.പി.എമ്മിന്റെ മുതിർന്ന നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെ അപലപിച്ച് ബ്രിട്ടനിലെ കമ്യൂണിസ്റ്റ് പാർട്ടി. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടന്റെ ഔദ്യോഗിക എക്‌സ് പേജിൽ ഇ.ഡി റെയ്ഡിനെ അപലപിച്ചുകൊണ്ടുള്ള പ്രസ്താവനയുള്ളത്. ബ്രിട്ടിനിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി അലക്‌സ് ഗോർഡൺ, ഇന്റർനാഷണൽ സെക്രട്ടറി കെവാൻ നെൽസൺ എന്നിവരാണ് പ്രസ്താവന പങ്കുവെച്ചത്.

കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കുകയും നിലവിൽ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ സർക്കാർ ഏജൻസികൾ രാഷ്ട്രീയപ്രേരിതമായ നടത്തിയ പരിശോധനകളെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൻ അപലപിക്കുന്നതായി കുറിപ്പിൽ പറയുന്നു. ഇ.ഡിയുടെ ഡൽഹി ആസ്ഥാനത്തിന് പുറത്ത് പിണറായി വിജയന് പിന്തുണയുമായി പ്രതിഷേധിച്ച നിരവധി സി.പി.എം നേതാക്കളുടെ അറസ്റ്റ് ചെയ്ത നടപടിയെയും അപലപിക്കുന്നതായി കുറിപ്പിലുണ്ട്.

അടിച്ചമർത്തലിനുള്ള വലിയ വില നൽകിക്കൊണ്ടാണ് 100-കൊല്ലം മുൻപ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ ഇന്ത്യയിലെ കമ്യൂണസ്റ്റുകൾ സ്വാതന്ത്ര്യസമരം ആരംഭിച്ചത്. ഇന്ന് മോദിസർക്കാരിന്റെ തൊഴിലാളിവിരുദ്ധവും അടിച്ചമർത്തുന്നതുമായ നയങ്ങൾക്കെതിരേ ഇന്ത്യയിലെ തൊഴിലാളികളുടെയും കർഷകരുടെയും പോരാട്ടത്തിൽ സി.പി.എം ഒപ്പംനിൽക്കുകയാണെന്നും കുറിപ്പിൽ പറയുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.