തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ പിഎസ്സി നിയമന തട്ടിപ്പിൽ വിജിലൻസ് അന്വേഷണത്തിന് ഒരുങ്ങി സർക്കാർ. തട്ടിപ്പ് ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പിഎസ്സിയുടെ നിർണായക യോഗം തുടങ്ങി. തട്ടിപ്പ് പിഎസ് സി ആഭ്യന്തര വിജിലൻസ് എസ്പി അന്വേഷിക്കുമെന്ന് ചെയർമാനും അറിയിച്ചു. പരീക്ഷ കൺട്രോളറുടെ അന്വേഷണം മരവിപ്പിക്കാനും തീരുമാനമായി.
പിഎസ്സിയുമായി ബന്ധപ്പെട്ട ക്രമക്കേട് സർക്കാർ പരിശോധിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പിഎസ്സിയുടെ വിശ്വാസം തകർക്കാൻ സർക്കാർ സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നിയമനക്രമക്കേടിൽ ചെയർമാൻ എം.ആർ ബൈജുവിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പിഎസ്സി ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘര്‍ഷത്തിൽ കലാശിച്ചു. ഓഫീസ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ബാരിക്കേഡ് നീക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. ആറ് തവണയാണ് പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചത്. പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിയമനങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം.
Leave a Comment
Your comment will be visible after admin approval.