പാർലമെന്‍റിലെ അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ്

Global Indian Writer · August 1, 2026 · 1 min read · 0 Comments · 0 Shares

ഡൽഹി: പാർലമെന്‍റിലെ അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് വാരണാസി പൊലീസാണ് കേസെടുത്തത്. പപ്പു യാദവ് എംപിക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.


പാർലമെന്‍റ് പ്രതിഷേധത്തിൽ പൂർണിയ എംപി പപ്പു യാദവിനെതിരെ വാരണാസിയിലെ അഭിഭാഷകർ പ്രതിഷേധിച്ചിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നും പപ്പു യാദവിനും രാഹുൽ ഗാന്ധിക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസ് കമ്മീഷണര്‍ക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

ഇന്നലെയാണ് അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിനായുള്ള സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേടും തട്ടിപ്പും നടന്നു എന്നാരോപിച്ച് പാർലമെന്‍റ് മന്ദിരത്തിന് മുന്നിൽ തികച്ചും നാടകീയമായ രീതിയിൽ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ‘ചന്ദാ ചോരി’ (സംഭാവന കവർച്ച) എന്ന പ്രതീകാത്മക നാടകം അവതരിപ്പിച്ചത്.

Share this story

Leave a Comment

Your comment will be visible after admin approval.