സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്

Global Indian Writer · August 2, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

പത്തനംതിട്ടയില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. ശബരിമല വനമേഖലയില്‍ മഴയുടെ അളവ് കുറഞ്ഞു. പമ്പാനദിയില്‍ ജലനിരപ്പ് താഴ്ന്നേക്കും. എന്നാല്‍ റാന്നിയിലും ആറന്മുളയിലും വെള്ളം താഴ്ന്ന് തുടങ്ങിയെങ്കിലും വെള്ളപ്പൊക്ക ഭീതിയൊഴിയൊഴിഞ്ഞിട്ടില്ല. അച്ചന്‍കോവിലാര്‍, കക്കാട്, കല്ലാര്‍ നദീതീരങ്ങളിലും ആശങ്കയുണ്ട്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. മാമുക്ക്, ചെത്തോങ്കര വഴി വണ്ടികൾ കടത്തിവിട്ട് തുടങ്ങി

Share this story

Leave a Comment

Your comment will be visible after admin approval.